Kerala

വക്കം ഷാഹിന വധക്കേസ് : പ്രതി നസിമുദ്ദീന് 23 വര്‍ഷം കഠിന തടവും ജീവപര്യന്തം തടവും പിഴയും

കൊല്ലപ്പെട്ട ഷാഹിനയുടെ മരുമകള്‍ ജസിയയുടെ സഹോദരിയുടെ ഭര്‍ത്താവാണ് പ്രതി നസീമുദീന്‍

Published by

തിരുവനന്തപുരം: വക്കം ഷാഹിന വധക്കേസ് പ്രതി നസിമുദ്ദീന് 23 വര്‍ഷം കഠിന തടവും ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി. വര്‍ക്കല വെട്ടൂര്‍ സ്വദേശി നസിമുദീനെയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

ഷാഹിനയെ കുത്തി കൊലപ്പെടുത്തുകയും ഷാഹിനയുടെ മരുമകള്‍ ജസിയയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് വര്‍ക്കല വെട്ടൂര്‍ സ്വദേശി നസിമുദീനെ ശിക്ഷിച്ചത്. 2016 ഒക്ടോബര്‍ 25 നായിരുന്നു കേസിനാധാരമായ സംഭവം.

കൊല്ലപ്പെട്ട ഷാഹിനയുടെ മരുമകള്‍ ജസിയയുടെ സഹോദരിയുടെ ഭര്‍ത്താവാണ് പ്രതി നസീമുദീന്‍. നസിമുദീനും ഭാര്യയും തമ്മില്‍ അകല്‍ച്ചയിലാണ്. ആ വിരോധത്തിലാണ് പ്രതി ഭാര്യാ സഹോദരിയെ ആക്രമിക്കാന്‍ എത്തിയത്. പ്രതിക്കെതിരെ കൊലപാതകത്തിന് ഇന്ത്യന്‍ ശിക്ഷാനിയമം 302 പ്രകാരം ജീവപര്യന്തം തടവും 4.5 ലക്ഷം രൂപ പിഴയും, കൊലപാതക ശ്രമത്തിന് 10 വര്‍ഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും വീട്ടില്‍ അതിക്രമിച്ചു കടന്നതിനു 10 വര്‍ഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും, ദേഹോപദ്രവം ഏല്‍പ്പിച്ചതിനു 3 വര്‍ഷം തടവും 10000/ രൂപ പിഴയുമാണ് കോടതി വിധിച്ചത്. 23 വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് നസിമുദീന്‍ ജീവപര്യന്തം ശിക്ഷ പ്രത്യേകം അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by