കോട്ടയം: സംസ്ഥാന പൊലീസിന്‌റെ നിര്‍ദേശപ്രകാരം പുലിപ്പല്ലു കേസില്‍ റാപ്പര്‍ വേടനെ അറസ്റ്റു ചെയ്ത വനംവകുപ്പ് പുലിവാലുപിടിച്ചു. ദളിത് വിഭാഗത്തില്‍ പെട്ട ഒരു കലാകാരനെ അറസ്റ്റു ചെയ്തതുവഴി കമ്മ്യൂണിസ്റ്റു സര്‍ക്കാരിന്‌റെ സവര്‍ണ്ണ ഫാസിസ്റ്റു മുഖമാണ് വെളിവാക്കപ്പെട്ടതെന്ന ആക്‌ഷേപം ഉയര്‍ന്നതോടെ മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമടക്കം വനംവകുപ്പിന്‌റെ നടപടിയെ തള്ളിപ്പറഞ്ഞു പൊടുന്നനെ രംഗത്തെത്തുകയായിരുന്നു. വനം മന്ത്രി എ.കെ.ശശീന്ദ്രനാകട്ടെ, വേടനെതിരെ കേസെടുക്കാനിടയായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വനം വകുപ്പ് മേധാവിയെ ചുമതലപ്പെടുത്തുകയും ചെയ്തു. വേടനുള്ള ആരാധക പിന്തുണയും ദളിത് സമുദായാംഗമെന്ന പരിഗണനയും തങ്ങള്‍ക്ക് പ്രതികൂലമായി ഭവിക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ് ഇടതു നേതാക്കളുടെ തിരക്കിട്ട നീക്കങ്ങള്‍ക്കു പിന്നില്‍. അതേസമയം വേടന്‍ തന്നെ ഏറ്റു പറഞ്ഞനിലയ്‌ക്ക് ലഹരി കേസിനെ ന്യായീകരിക്കാനും വയ്യാത്ത സ്ഥിതിയിലാണ് സര്‍ക്കാര്‍.
വേടനെതിരെ വനംവകുപ്പിന്റെ വേട്ടയാടലുണ്ടായെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക