Kerala

പാര്‍ട്ടിയിലെ ലഹരി ഉപയോഗം പൊലീസിനെ അറിയിച്ചെന്ന സംശയം; യുവാവിന് ക്രൂരമര്‍ദനം

ജന്മദിന പാര്‍ട്ടിക്ക് എത്തിയ യുവാവ് മയക്കുമരുന്ന് ഉപയോഗമുണ്ടെന്ന സംശയത്തില്‍ അപ്പാര്‍ട്ട്‌മെന്റില്‍ കയറിയില്ല

Published by

കൊച്ചി:ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ പാര്‍ട്ടിയിലെ ലഹരി ഉപയോഗം പൊലീസിനെ അറിയിച്ചെന്ന സംശയത്തില്‍ യുവാവിന് ക്രൂരമര്‍ദനം.കര്‍ണാടക സ്വദേശി ചന്ദ്രനെയാണ് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി കൈ അടിച്ചൊടിച്ചത്.

സംഭവത്തില്‍ കാക്കനാട് തുടിയൂര്‍ സ്വദേശി ഷാനു, മൈസൂര്‍ സ്വദേശികളായ തേജ, വിനയ്,നന്ദന്‍ എന്നിവരെ പ്രതികളാക്കി പൊലീസ് കേസെടുത്തു.ഇടപ്പള്ളി ടോളിലെ നേതാജി റോഡിലെ അപ്പാര്‍ട്ട്‌മെന്റില്‍ ആയിരുന്നു സംഭവം.

ജന്മദിന പാര്‍ട്ടിക്ക് എത്തിയ യുവാവ് മയക്കുമരുന്ന് ഉപയോഗമുണ്ടെന്ന സംശയത്തില്‍ അപ്പാര്‍ട്ട്‌മെന്റില്‍ കയറിയില്ല.ഇതോടെ വിവരം പൊലീസില്‍ അറിയിച്ചുവെന്ന് സംശയിച്ച് മറ്റുള്ളവര്‍ യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന 34000 രൂപയും സംഘം തട്ടിയെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by