22 വർഷം മുമ്പ് കോഴിക്കോട് മാറാട് കടപ്പുറത്ത് ക്രൂരമായി കൊലചെയ്യപ്പെട്ട എട്ട് നിരപരാധികളായ സഹോദരങ്ങളുടെ ദീപ്തസ്മരണയ്‌ക്ക് മുൻപിൽ ആദരാഞ്ജലി
2003 മെയ് രണ്ടിന് വൈകിട്ട് ഏഴ് മണിയോടെയാണ് മാറാട് കടപ്പുറത്ത് മുസ്ലിം ഭീകരാക്രമണത്തില്‍ എട്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. ചോയിച്ചന്റകത്ത് മാധവന്‍, ആവത്താന്‍പുരയില്‍ ദാസന്‍, പാണിച്ചന്റകത്ത് ഗോപാലന്‍, അരയച്ചന്റകത്ത് കൃഷ്ണന്‍, ചന്ദ്രന്‍, തെക്കെത്തൊടി പുഷ്പന്‍, തെക്കെത്തൊടി സന്തോഷ്, തെക്കെത്തൊടി പ്രീജി എന്നിവരാണ് കൊല്ലപ്പെട്ടത്. പതിനഞ്ചോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
മാറാട് കടപ്പുറത്ത് ഭീകരവാദികള്‍ ബോംബും കൊലക്കത്തിയും വടിവാളും മറ്റ് മാരകായുധങ്ങളും ശേഖരിച്ച് വ്യാപകമായ കൊലയും കൊള്ളിവെപ്പും നടത്താന്‍ പദ്ധതിയിട്ടിരുന്നു. ആയുധധാരികളായ അക്രമികൾ മാറാട് കടപ്പുറം രക്തക്കളമാക്കി തീർത്തപ്പോൾ ഉറ്റവരെ ഓർത്തു വിലപിക്കുന്ന ഒരു കൂട്ടം അമ്മമാരുടേയും സഹോദരങ്ങളുടെയും കരച്ചിലിന്റെ ചിത്രം ഇപ്പോഴും മലയാളികളുടെ മനസ്സുകളെ നൊമ്പരപ്പെടുത്തി മായാതെ നിൽക്കുന്നു
മാറാട് കേസ്സില്‍ മാറാട് പ്രത്യേക കോടതി 62 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. തുടര്‍ന്ന് ഹൈക്കോടതി ഇത് ശരിവെക്കുകയും 24 പേര്‍ക്കു കൂടി ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു. നേരത്തെ ഒളിവില്‍ പോയ രണ്ടുപേര്‍ക്ക് പിന്നീട് വിചാരണ നടത്തി ജിവപര്യന്തം ശിക്ഷിച്ചതോടെ 88 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച അപൂര്‍വ്വ ചരിത്രവും ഈ സംഭവത്തിനുണ്ട്.
എന്നാൽ സംഭവത്തിലെ ഗൂഢാലോചനയും, രാജ്യാന്തര ബന്ധവും അന്വേഷണ വിധേയമാക്കണമെന്ന ആവശ്യം നിഷേധിക്കപ്പെട്ടു. കേന്ദ്ര ഏജൻസി അന്വേഷണമെന്ന ജുഡീഷ്യൽ കമ്മീഷൻ നിർദേശവും അട്ടിമറിക്കപ്പെട്ടു. കൊന്നവരില്‍ പലരും ശിക്ഷക്ക് വിധേയരായി. എന്നാല്‍ ഗൂഢാലോചനക്കാര്‍, സാമ്പത്തികം ഇറക്കിയവര്‍, പ്രേരിപ്പിച്ചവര്‍ അഥവാ കൊല്ലിപ്പിച്ചവര്‍, അവരെല്ലാം ഇന്നും നിയമത്തിനു മുന്നിലെത്താതെ മാന്യമായി വിലസുന്നു. ലക്ഷണമൊത്ത ഭീകരാക്രമണത്തിനെതിരെ ശരിയായ രീതിയില്‍ നടപടി എടുത്തിരുന്നെങ്കില്‍ പിന്നീടുണ്ടായിട്ടുള്ള പല ഭീകരപ്രവര്‍ത്തനങ്ങളും ഉണ്ടാകില്ലായിരുന്നു. സകല രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഒത്താശ ചെയ്യുന്ന രാഷ്‌ട്രീയക്കാരും അധികാരികളും കാണിക്കുന്ന നിസ്സംഗതയും പ്രീണന സമീപനവുമാണ് ഭീകരവാദപ്രവര്‍ത്തനത്തിന് വളക്കൂറുള്ള മണ്ണായി കേരളത്തെ മാറ്റിയത്.
മാറാടും മാധ്യമധര്‍മ്മവും
പൊതുതാല്പര്യമുള്ള വിഷയത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുകയും സമൂഹത്തെ ഉദ്‌ബോധിപ്പിക്കുകയും ചെയ്യുക എന്ന മാധ്യമ ധര്‍മ്മം നിര്‍വ്വഹിച്ചതിന്റെ പേരില്‍ കോടതി കയറേണ്ടിവന്ന ‘ജന്മഭൂമി’ പത്രത്തിന് നീതിപീഠത്തിന്റെ അംഗീകാരം ലഭിച്ചത് നാം അറിയേണ്ടതാണ് , മാറാട് കൂട്ടക്കൊലയ്‌ക്കു മുമ്പ് കേരളം സന്ദര്‍ശിച്ച പാക്ചാരന്‍ മുഹമ്മദ് ഫഹദുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ആദംമുല്‍സിയ്‌ക്ക് ബന്ധമുണ്ട് എന്നും നേതാവിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നുമുള്ള വാര്‍ത്തയാണ് കോടതിയിലെത്തിയത്. മാറാട് കൂട്ടക്കൊലയെക്കുറിച്ചന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തലവന്‍ എസ്.പി. സി.എം. പ്രദീപ്കുമാര്‍ നടത്തിയ ഒരു വെളിപ്പെടുത്തലാണ് ജന്മഭൂമി വാര്‍ത്തയാക്കിയത്. 2014 മെയ് 2ന് കോഴിക്കോട്ടു ഹിന്ദു ഐക്യവേദി നടത്തിയ മാറാട് ബലിദാന ദിനത്തിലാണ് പ്രദീപ്കുമാര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
വാര്‍ത്ത പ്രസിദ്ധീകരിച്ച ജന്മഭൂമിക്കും ദേശാഭിമാനിക്കും എതിരെ ആദംമുല്‍സി വക്കീല്‍ നോട്ടീസയച്ചു. ദേശാഭിമാനി മാപ്പു പറഞ്ഞു പിന്‍വാങ്ങിയെങ്കിലും വാര്‍ത്തയില്‍ ഉറച്ചുനില്‍ക്കാനും കേസ്സിനെ നേരിടാനും ജന്മഭൂമി തയ്യാറായി. കോഴിക്കോട് ജൂഢീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ മുല്‍സി സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. ഈ അന്യായം നിയമപരമായി നിലനില്‍ക്കുന്നതല്ല എന്നു കാണിച്ച് ജന്മഭൂമി ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഈ അന്യായത്തിന്മേലാണ് സ്വകാര്യ അന്യായം നിയമപരമായി നിലനില്‍ക്കില്ല എന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.സോമശേഖരന്‍ വിധിച്ചത്.
പൊതുനന്മയ്‌ക്കായി സത്യം വെളിപ്പെടുത്തുന്നത് മാധ്യമങ്ങളുടെ ഉത്തരവാദിത്വമാണെന്നു വിധിച്ച ഹൈക്കോടതി വളരെ ഗൗരവമാര്‍ന്ന ഒരു നിരീക്ഷണം നടത്തുകയുണ്ടായി. കടലില്‍ കുളിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ കരയില്‍ കളഞ്ഞുപോയി എന്ന അന്യായക്കാരന്റെ നിലപാട് പോലീസ് കര്‍ശനമായി പരിഗണിക്കേണ്ടതാണെന്നും അല്ലാത്തപക്ഷം രാജ്യത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയെ അതു കാര്യമായി ബാധിക്കുന്നതാണെന്നും കോടതി വിലയിരുത്തി.
ദേശസുരക്ഷയെയും സാമൂഹ്യബന്ധങ്ങളെയും ബാധിക്കുന്നതു സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ മാധ്യമങ്ങള്‍ക്ക് വലിയ ഭീഷണി നേരിടേണ്ടിവരുന്നുണ്ട്. നിയമപരമായ കുരുക്കില്‍പെടുത്തി സത്യം പുറത്തുകൊണ്ടുവരുന്നതില്‍ നിന്നു അവരെ വിലക്കാന്‍ ശ്രമിക്കുന്നു. ദേശാഭിമാനി പത്രം ഇത്തരക്കാര്‍ക്കു മുമ്പില്‍ മാപ്പിരന്നു പിന്മാറിയപ്പോഴാണ് ജന്മഭൂമി , ആറ് വർഷം നീണ്ട നിയമ പോരാട്ടത്തിലൂടെ മാധ്യമധര്‍മ്മം നിര്‍വ്വഹിക്കുക എന്ന അവകാശം സ്ഥാപിച്ചെടുത്തത്
മാറാടും പഹൽഗാമും
ഇസ്ലാമിക ഭീകരർ 2003 മെയ് 2 നു നടത്തിയ മാറാട് ഹിന്ദു കൂട്ടക്കൊലയും 2025 ഏപ്രിൽ 22 നു കശ്മീർ പഹൽഗാമിൽ നടത്തിയ ഭീകരാക്രമണവും സമാനതകൾ ഏറെയാണ് എന്ന് വിലയിരുത്തപ്പെടുന്നു.
രണ്ട് അക്രമണത്തിലും ഇരകളായത് നിരപരാധികളായിരുന്നു കശ്മീരിൽ വിനോദ സഞ്ചാരികളായിരുന്നു എങ്കിൽ മാറാട് പാവപ്പെട്ട മത്സ്യ തൊഴിലാളികളായിരുന്നു, രണ്ടും ഏകപക്ഷീയ അക്രമണമായിരുന്നു. രണ്ടിടത്തും സമാധാന അന്തരീക്ഷമാണ് നിലനിന്നിരുന്നത് , രണ്ടിടത്തും ആയുധം ഉപയോഗിച്ചിരുന്നു കശ്മീരിൽ
തോക്കായിരുന്നുവെങ്കിൽ മാറാടിൽ അത് വാളായിരുന്നു, രണ്ടിടത്തും പാക്ക് മനസ്സും പിന്തുണയുമുണ്ടായിരുന്നു കശ്മീരിൽ അക്രമണത്തിന് നേതൃത്വം നൽകിയ ഭീകരവാദികളിൽ ഒരാൾ മുൻ പാക് സൈനീകനായിരുന്നു എന്നതും പാക് ചാര സംഘടനയായ ഐ എസ് ഐയുടെ ഇടപെടലും ഇതിനകം പുറത്ത് വന്ന് കഴിഞ്ഞു. മാറാട് കൂട്ടക്കൊലയ്‌ക്ക് തൊട്ടു മുൻപ് പാക് പൗരനായ മുഹമ്മദ് ഫഫദിന്റെ കോഴിക്കോട് സന്ദർശനവും ഇതിനെ സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി. സി.എം പ്രദീപ് കുമാറിന്റെ വെളിപ്പെടുത്തലും ശ്രദ്ധേയമായിരുന്നു.
രണ്ടിടത്തും മരിച്ചതിൽ ഒരാൾ മുസ്ലീം ആയിരുന്നു. കശ്മീരിൽ കുതിരക്കാരൻ സെയ്ദ് ആദിലും മാറാട് ഒൻപതാമനായി കൊലയാളി സംഘത്തിലെ മുഹമ്മദ് അസ്കർ എന്ന ഭീകരവാദിയും. ഒരുവശത്ത് തനത് ശൈലിയിൽ ക്രൂരത കാണിക്കുകയും മറുവശത്ത് അതിനെ നിസ്സാരവൽക്കരിക്കുന്നതിനുവേണ്ടി, (വേട്ടക്കാരിൽ ഒരാളെയോ സ്വയംതൊഴിൽ കണ്ടെത്തിയ യുവാവിനെയോ) സ്വയം ചിലരെ ഇല്ലാതാക്കുന്ന “ഗാസ” മോഡൽ സ്വീകരിച്ചു എന്നും വിലയിരുത്തപ്പെടുന്നുണ്ട്.
രണ്ടിടത്തും മത ഭീകരവാദികൾക്ക് രാഷ്‌ട്രീയ പിന്തുണ ആവോളം ലഭിക്കുന്നു എന്നതാണ് മറ്റൊരു വസ്തുത. 370 വകുപ്പ് എടുത്ത് മാറ്റിയതിൽ ഒരു വിഭാഗത്തിന് അതൃപ്തിയാണെന്നും, കശ്മീരിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടന്നും പാക്കിസ്ഥാനെ സന്തോഷിപ്പിക്കുംവിധം കശ്മീർ രോധനമായി പ്രതിപക്ഷം ഉയർത്തുമ്പോൾ, മാറാട് വിഷയത്തിൽ 2003 കാലത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും അന്നത്തെ കെ.പി.സി സി പ്രസിഡണ്ട് കെ.മുരളീധരനും ഒരുമിച്ച് വേദി പങ്കിട്ട് ഞങ്ങൾ കൊലയാളികൾക്ക് ഒപ്പമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചു. മാറാട് വിഷയത്തിൽ സി ബി.ഐ അന്വേഷണം ആവശ്യമില്ല എന്ന് മൊഴി നൽകിയതും ഇതേ പിണറായി തന്നെ ആയിരുന്നു. കൊലയാളികൾക്കും കുടുംബങ്ങൾക്കും വേണ്ടി ചാലിയത്ത് ക്യാമ്പ് നടത്തിയതും സി.പി.എം നേതൃത്വത്തിലായിരുന്നു എന്നതും ഓർക്കേണ്ടതാണ്.
മധുവിധു നാളുകൾ ആഘോഷിക്കുവാൻ മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന പഹൽഗാമിലെത്തിയ ഉത്തർപ്രദേശ് സ്വദേശി ശംഭു ദ്വിവേദിയും, നേവി ഉദ്യോഗസ്ഥൻ വിനയ് നർവാളും കൊല്ലപ്പെട്ടത് അവരുടെ ഭാര്യമാർക്കു മുൻപിലായിരുന്നു. വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിടും മുൻപാണ് മാറാട് തെക്കേത്തൊടി സന്തോഷ് കൊലചെയ്യപ്പെടുന്നത്. രണ്ടിടത്തും കൊലപാതകത്തിന് മതം മാനദണ്ഡമായിരുന്നു.
പേര് ചോദിച്ച്, കലിമ ചൊല്ലാൻ പറഞ്ഞ്, മതം നോക്കി മാറ്റി നിർത്തി, അമുസ്ലിംങ്ങളെ മാത്രം കൊന്നു എന്ന് ദൃക്സാക്ഷികൾ കശ്മീരിൽ വ്യക്തമാക്കുമ്പോൾ, കൊലപാതകം ആസൂത്രണം ചെയ്ത ദിവസം, മാറാട് പ്രദേശത്ത് അമുസ്ലിംങ്ങൾ മാത്രമാകാൻ വേണ്ടി നേരത്തെ തന്നെ മുസ്ലീംകുടുംബങ്ങൾ വീട് ഒഴിഞ്ഞു പോയി എന്നതും യാഥാർഥ്യമാണ്.,
രണ്ടിടത്തും ഒരു പോലെ പ്രാദേശിക സഹായം മത ഭീകരർക്ക് ലഭിച്ചിട്ടുണ്ട്. മാറാട്, സ്വന്തം വീട് ഒഴിഞ്ഞ് ഭീകരർ താമസിക്കാൻ സൗകര്യം ഒരുക്കിയപ്പോൾ, കശ്മീരിൽ ഭീകരവാദികൾക്ക് ഷെൽട്ടർ ഒരുക്കി.
ആയുധങ്ങൾ എത്തിക്കാൻ സഹായിച്ചതും പ്രാദേശിക വാസികളായിരുന്നു. പഹൽഗാമിനെ പോലെ തന്നെ മാറാട് സ്വദേശികൾക്കും അക്രമണം നടക്കുമെന്ന് നേരത്തെ അറിവ് ഉണ്ടായിരുന്നു. പള്ളിയിൽ ആയുധം ശേഖരിച്ചതും, അവിടുത്തെ കലണ്ടറിൽ മെയ് 2 ചുവന്ന അടയാളത്തിൽ വരച്ചു വെച്ചതുമെല്ലാം ഇതിന് തെളിവാണ്.
തുടരുന്ന ഇരവാദ രാഷ്‌ട്രീയം
കശ്മീരിൽ ഭീകരവാദികൾക്ക് നേരെ ശക്തമായ നടപടികളുമായി ഭരണകൂടം മുന്നോട്ട് വന്നപ്പോൾ ജോൺ ബ്രിട്ടാസ് എം.പി യുടെ പ്രസ്താവന, വീടിന് നേരെ എപ്പോൾ ബുൾഡോസർ വരും എന്ന് മുസ്ലീംങ്ങൾ ഇന്ത്യയിൽ പേടിച്ചു ജീവിക്കുന്നു എന്നതായിരുന്നു. ഭീകരരുടെ വീടുകൾ തകർത്തത് തെറ്റ് എന്നതായിരുന്നു. ഏപ്രിൽ 29 ന് കശ്മീർ നിയമസഭയിൽ മാർക്സിസ്റ്റ് പാർട്ടി എം.എൽ.എ യൂസഫ് തരിഗാമി പറഞ്ഞത്, ഇസ്ലാമിക ഭീകരവാദത്തെ പാലൂട്ടി വളർത്തുന്ന നിലപാടാണ് എല്ലാകാലത്തും ഇവർ സ്വീകരിച്ചിട്ടുള്ളത്. അഖിലേന്ത്യാ സെക്രട്ടറിയായി തെരഞ്ഞെടുത്ത എം.എ ബേബി മദനിയെ മഹത്വവൽക്കരിക്കുന്ന തിരക്കിലാണ്.
സഖാക്കൾ വിതച്ചത്, ബംഗാളിൽ കൊയ്തു, മൂർഷിദാബാദിലും മറ്റു മൂന്ന് ജില്ലകളിലുമായി വഖഫ് നിയമത്തിന്റെ പേരിൽ അരങ്ങേറിയ ഹിന്ദു വിരുദ്ധ കലാപത്തിൽ രണ്ട് പാർട്ടി സഖാക്കൾ ഇസ്ലാമിക ഭീകരവാദികളാൽ കൊല ചെയ്യപ്പെട്ടിട്ട് ഒരു പ്രതിഷേധം പോലും സംഘടിപ്പിക്കാൻ സാധിക്കാത്ത നിലയിലേക്ക് മാറിയ മാർക്സിസ്റ്റ് പാർട്ടി യുടെ ദയനീയ ചിത്രവും ലോകം കണ്ടു.
മുത്തലാഖ് , 370 -ാം വകുപ്പ് എടുത്ത് മാറ്റൽ, അയോദ്ധ്യ, പൗരത്വ ഭേദഗതി നിയമം, വഖഫ് നിയമം തുടങ്ങിയ വിഷയങ്ങളിലെല്ലാം മുസ്ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച്, അവരുടെ മത വികാരത്തെ ഉത്തേജിപ്പിച്ച് അവർ ഇന്ത്യയിൽ ഇരകളാണ് എന്ന നിലയിൽ അവതരിപ്പിക്കുകയാണ് കോൺഗ്രസ്സും മാർക്സിസ്റ്റുകളും മറ്റു മതേതര മേലങ്കിയണിഞ്ഞ രാഷ്‌ട്രീയ പാർട്ടികളും ചെയ്തു പോരുന്നത്, ലൗ ജിഹാദ്, ഹലാൽ, ലക്ഷദ്വീപ്, ഹിജാബ് തുടങ്ങിയ വിഷയങ്ങളിലും പാലക്കാട്ടെ അനാവശ്യമായ പേര് വിവാദത്തിലും ഇതേ മതപ്രീണനം തന്നെയാണ് കണ്ടത്
വേണ്ടത് ജാഗ്രത്തായ സമൂഹം
മാറാട്ടെ ഹിന്ദുകൂട്ടക്കൊലയുടെ സാഹചര്യം പെട്ടെന്ന് ഒരുനാൾ ഉണ്ടായതല്ല. ദീര്‍ഘകാലമായി കേരളത്തില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് എന്നതായിരുന്നു ഹിന്ദു സംഘടനകളുടെ വിലയിരുത്തൽ. അത് ഇനിയും നിലച്ചിട്ടില്ല എന്ന് മാത്രമല്ല നാൾക്കുനാൾ മത ഭീകരവാദം കേരളത്തിൽ ശക്തിപ്പെടുന്നു എന്നതാണ് ആനുകാലിക സാഹചര്യം.
ഭീകരവാദത്തെ നിയമം കൊണ്ടോ അധികാരം കൊണ്ടോ നേരിടാനാവില്ലെന്നും ജനങ്ങളുടെ ഇച്ഛാശക്തിക്ക് മുന്നില്‍ ഭീകര പ്രവര്‍ത്തനം തൂത്തെറിയപ്പെടുമെന്നും മാറാട് കാണിച്ചുതരുന്നു. മാറാട് എട്ട് പേരുടെ ചിതക്ക് മുന്നില്‍ ആര്‍ത്ത് നിലവിളിച്ച സഹോദരങ്ങളുടെ കണ്ണുനീര്‍ത്തുള്ളികളില്‍ അവരുടെ വേദനമാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. നാടിനെ മഥിക്കുന്ന ഭീകരതക്കെതിരായ പോരാട്ടത്തിനുള്ള ആഹ്വാനവുമുണ്ടായിരുന്നു.
മാറാട് നൽകുന്ന ആഹ്വാനം ഭീകരതയ്‌ക്ക് എതിരെ ജന ജാഗരണത്തിലൂടെയുള്ള ശക്തമായ ചെറുത്തുനിൽപ്പാണ് . ലോകത്തെ ഗ്രസിച്ച മതഭീകരയ്‌ക്കെതിരെ ജാഗ്രത്തായ സമൂഹത്തെ സൃഷ്ടിക്കുവാൻ നമുക്ക് കൂട്ടായ് പരിശ്രമിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: