Kerala

തിരുനാവായ-തവനൂര്‍ പാലം: ഇ. ശ്രീധരന്റെ നിവേദനം രണ്ടാഴ്ചയ്‌ക്കുള്ളില്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

Published by

കൊച്ചി: ഭാരതപ്പുഴ നദിക്ക് കുറുകെ തിരുനാവായ-തവനൂര്‍ പാലം നിര്‍മ്മിക്കുന്നതിന് ബദല്‍ അലൈന്‍മെന്റ് നിര്‍ദ്ദേശിച്ച് ‘മെട്രോമാന്‍’ ഇ. ശ്രീധരന്‍ സമര്‍പ്പിച്ച നിവേദനം രണ്ടാഴ്ചയ്‌ക്കുള്ളില്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഇ.ശ്രീധരന്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് ജി. ഗിരീഷ്, ജസ്റ്റിസ് പി.വി. ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ ബെഞ്ച് ഈ നിര്‍ദ്ദേശം നല്‍കിയത്.

അലൈന്‍മെന്റിനെ ചോദ്യം ചെയ്ത് ഇ. ശ്രീധരന്‍ മുമ്പ് ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാനും സാധ്യമെങ്കില്‍ നടപ്പിലാക്കാനും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശം നിരസിച്ചു. ആശങ്കകള്‍ ആവര്‍ത്തിച്ച് പുനഃപരിശോധന ആവശ്യപ്പെട്ട് മാര്‍ച്ച് 30 ന് ഇ. ശ്രീധരന്‍ പുതിയ ഒരു നിവേദനം സമര്‍പ്പിച്ചിരുന്നു. പ്രതികരണമൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പൊതുതാല്‍പ്പര്യ ഹര്‍ജി വഴി അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക