Categories: News

പ്രധാനമന്ത്രി ആവാസ് യോജന സര്‍വ്വേ കേരളത്തില്‍ അട്ടിമറിച്ചു

Published by

പത്തനംതിട്ട: പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഭവനരഹിതരെ കണ്ടെത്താനുള്ള സര്‍വ്വേ ഇന്നലെ പൂര്‍ത്തീകരിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശം സംസ്ഥാനം അട്ടിമറിച്ചു.

സര്‍വ്വേ നടത്താതെ നിലവില്‍ ലൈഫ് മിഷന്‍ ലിസ്റ്റില്‍ ഉള്ളവരേയും ഭൂരഹിത ഭവനരഹിതരെ ഉള്‍പ്പെടുത്തിയും പിഎംഎവൈ പദ്ധതി നടപ്പാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം. സര്‍വ്വേ നടക്കാത്തതിനാല്‍, 2021 മുതല്‍ വീടിന് അപേക്ഷ നല്‍കി ലിസ്റ്റില്‍ നിന്ന് വിട്ടുപോയവരും സാങ്കേതിക കാരണളാല്‍ വീട് ലഭിക്കാത്തവരും പുതിയ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത സാഹചര്യമാണ്. സെല്‍ഫ് സര്‍വ്വേ നടത്തി ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ അവസരം ഉണ്ടെങ്കിലും അതിനു ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് തലത്തില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒന്നും നിലവലില്ല. അതിനാല്‍ പിഎംഎവൈ പദ്ധതി സര്‍വ്വേ അടിയന്തരമായി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ അശോകന്‍ കുളനട ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by