Kerala

ജിന്നാ സ്ട്രീറ്റിന്റെ പേര് മാറ്റണമെന്നാവശ്യം

Published by

പാലക്കാട്: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തിലെ ജിന്നാ സ്ട്രീറ്റ് എന്ന സ്ഥലത്തിന്റെ പേര് മാറ്റണമെന്നാവശ്യം ശക്തം. പകരം ചേറ്റൂര്‍ ശങ്കരന്‍ നായര്‍ റോഡ് എന്നാക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. കളിക്കാര സ്ട്രീറ്റ് എന്നറിയപ്പെട്ടിരുന്ന നഗരസഭാ പരിധിയിലെ മഞ്ഞക്കുളം റോഡ് മുതല്‍ വിത്തുണി വരെയുള്ള പ്രദേശമാണ് ജിന്നാ സ്ട്രീറ്റായി മാറിയത്.

ഭാരതത്തെ വെട്ടിമുറിച്ച് പാകിസ്ഥാന്‍ രൂപീകരിക്കാന്‍ നേതൃത്വം നല്‍കിയ മുഹമ്മദലി ജിന്നയുടെ പേരിട്ടത് കോണ്‍ഗ്രസ് ഭരണകാലത്താണ്. കോണ്‍ഗ്രസ് നഗരസഭ ഭരിച്ചിരുന്ന 1988ലാണ് കളിക്കാര സ്ട്രീറ്റ് എന്ന പേര് മാറ്റി ജിന്ന സ്ട്രീറ്റ് എന്നാക്കിയത്. അന്ന് ലീഗ് കൗണ്‍സിലറായിരുന്ന മൊയ്തുണ്ണി സാഹിബ് ആണ് ആ പേര് നിര്‍ദ്ദേശിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by