Kerala

മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ വികസനോന്മുഖവും നവീനവുമായ അനവധി ജല വിതരണ പദ്ധതികൾ

Published by

മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ വികസനോന്മുഖവും നവീനവുമായ അനവധി ജല വിതരണ പദ്ധതികളാണ് സംസ്ഥാനത്ത് ഒട്ടാകെ നടപ്പാക്കിയിരിക്കുന്നത്. പരമാവധി വീടുകളിൽ ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള യത്‌നങ്ങൾ സംസ്ഥാനത്തൊട്ടാകെ കേരള വാട്ടർ അതോറിറ്റി നടപ്പാക്കുന്നു.

സംസ്ഥാനത്താകെ കേരള വാട്ടർ അതോറിറ്റിയുടെ 70 ജല വിതരണ പദ്ധതികൾക്കായി കിഫ്ബി 4428.763 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിൽ അറുപത് പ്രധാന കുടിവെള്ള പദ്ധതികൾക്കായി 4046.12 കോടി രൂപയും, പഴയതും കേടായതുമായ പത്ത് പൈപ്പ് ലൈൻ പ്രോജക്ടുകൾക്ക് അവ മാറ്റുന്നതിനായി 382.64 കോടി രൂപയും ആണ് വകയിരുത്തിയിരിക്കുന്നത്.

പ്രധാന കുടിവെള്ള പദ്ധതികളിൽ ഉൽ‌പാദന ഘടകങ്ങളായ ഇൻ‌ടേക്ക് വെൽ, റോ വാട്ടർ പമ്പിംഗ് മെയിൻ, പമ്പ് ഹൗസ്, ട്രാൻസ്ഫോർമർ, WTP, ലാബ് മുതലായവയും. ട്രാൻസ്മിഷൻ ശൃംഖലയിലെ ക്ലിയർ വാട്ടർ പമ്പിംഗ് മെയിൻ, ബൂസ്റ്റർ സ്റ്റേഷനുകൾ, OHSRs, GLSRs തുടങ്ങിയവയും. വിതരണ ശൃംഖലാ ഘടകങ്ങൾ ആയ വിതരണ മെയിനുകൾ‌, റൈഡർ‌ മെയിനുകൾ‌, സേവന ലൈനുകൾ എന്നിവ ഉൾപ്പടെ നിലവിലുള്ള സ്കീമുകളുടെ വർദ്ധനവും പുനഃസ്ഥാപനവും പദ്ധതിയിൽ പെടുന്നു.

55 പാക്കേജുകളിലായാണ് പദ്ധതികൾ നടപ്പാക്കുന്നത്. പുതിയ ജലസംഭരണികളുടെ വിതരണ ശൃംഖലയുടെ നവീകരണവും, വിപുലീകരണവുമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ ചാത്തനാട്. വടികാട്. ചുടുകാട് എന്നിവിടങ്ങളിൽ 16 ലക്ഷം ലിറ്റർ വീതം സംഭരണ ശേഷിയുള്ള ഉന്നതതല ജലസംഭരണികൾ, ചന്ദനക്കാവ് 12 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ഉന്നത ജലസംഭരണി, വഴിച്ചേരി 6ലക്ഷം ലിറ്റര്‍ ശേഷിയുള്ള ജല സംഭരണി, ചാത്തനാട് 5 ലക്ഷം ലിറ്റര്‍ ജലസംഭരണി, വിടകാട് 3 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നത തല ജലസംഭരണി, മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി പഞ്ചായത്തുകളിൽ 12 ലക്ഷം വീതം ലിറ്റർ സംഭരണ ശേഷിയുള്ള ഉന്നതതല സംഭരണികൾ എന്നിവയും പദ്ധതികളിൽ ഉൾപ്പെടുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by