ചവറ: മഹാഗുരു ചട്ടമ്പിസ്വാമികളുടെ സമാധി വാര്‍ഷികവും പന്മന ആശ്രമ തീര്‍ഥാടനവും 29ന് സമാപിക്കും. ഇന്ന് ആശ്രമം മുന്‍ മഠാധിപതി സ്വാമി പ്രണവാനന്ദ തീര്‍ത്ഥപാദര്‍ അനുസ്മരണദിനം യുവജന സമ്മേളനമായി നടത്തും. 10.30ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് ഉദ്ഘാടനം ചെയ്യും. ഷിബു ബേബി ജോണ്‍ അധ്യക്ഷനാകും. ഡോ. എന്‍. ഗോപാലകൃഷ്ണന്‍ നായര്‍, പ്രൊഫ. ബി. കാര്‍ത്തികേയന്‍ എന്നിവര്‍ സംസാരിക്കും. 6.30ന് ഭരണി നക്ഷത്ര വിശേഷാല്‍ പൂജകള്‍, രാത്രി 7ന് തോല്‍പ്പാവക്കൂത്ത്.
29ന് രാവിലെ 9ന് ആചാര്യന്‍ പ്രജ്ഞാനാനന്ദ തീര്‍ത്ഥ പാദര്‍ ദീപം തെളിക്കും. 10.30ന് മഹാസമാധി മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി സ്വാമി ഉദ്ഘാടനം ചെയ്യും.
ആശ്രമ മഠാധിപതി സ്വാമി കൃഷ്ണമയാനന്ദ തീര്‍ഥപാദര്‍ വിദ്യാധിരാജ സന്ദേശം നല്‍കും. പെരുമണ്‍ സംബോധാരണ്യം ഫൗണ്ടേഷന്‍ മഠാധിപതി അദ്ധ്യാത്മാനന്ദ സരസ്വതി സ്വാമി, വയനാട് അമൃതാനന്ദമയി മഠം മഹാഗുരു ഭവ്യ സ്മൃതി മഠാധിപതി വേദാമൃതാനന്ദപുരി സ്വാമി, കേരളപുരം ആനന്ദധാര ആശ്രമം മഠാധിപതി ബോധേന്ദ്ര തീര്‍ത്ഥസ്വാമി, നെടുമ്പന ജ്ഞാന വിജയാനന്ദ ആശ്രമം ശ്രീമദ് ജ്ഞാന വിജയാനന്ദ സരസ്വതി ദേവി സ്വാമിനി എന്നിവര്‍ സംസാരിക്കും.
ഉച്ചയ്‌ക്ക് 2.30ന് മഹാസമാധി ദിവ്യജ്യോതിരാനയനം പന്മന മനയില്‍ ബാലഭട്ടാരകവിലാസം സംസ്‌കൃത സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തെ സമാധി സ്മാരക മണ്ഡപത്തില്‍ നിന്ന് സമാധി പീഠത്തിലേക്ക് പ്രയാണം നടത്തും. തുടര്‍ന്ന് സമാധി പീഠത്തില്‍ ജ്യോതി സമര്‍പ്പണം, കളഭാഭിഷേകം, പുഷ്പാഭിഷേകം, രാത്രി 7ന് കഥകളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക