Kerala

കേരളം നക്‌സല്‍ മുക്തം: മാവോയിസ്റ്റ് ബാധിത മേഖലകളുടെ പട്ടികയില്‍ നിന്ന് പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളെ ഒഴിവാക്കി കേന്ദ്രം

ഇനി മുതല്‍ നക്‌സല്‍ പ്രതിരോധത്തിന് കേന്ദ്രസഹായം സംസ്ഥാനത്തിന് ലഭിക്കില്ല

Published by

ന്യൂദല്‍ഹി :മാവോയിസ്റ്റ് ബാധിത മേഖലകളുടെ പട്ടികയില്‍ നിന്ന് പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളെ കേന്ദ്രം ഒഴിവാക്കി. ഈ ജില്ലകളില്‍ നക്‌സല്‍ പ്രവര്‍ത്തനം സജീവമല്ലെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കേരളം നക്‌സല്‍ മുക്തമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.

ഈ സാഹചര്യത്തില്‍ ഇനി മുതല്‍ നക്‌സല്‍ പ്രതിരോധത്തിന് കേന്ദ്രസഹായം സംസ്ഥാനത്തിന് ലഭിക്കില്ല.വയനാട് , പാലക്കാട് , മലപ്പുറം ജില്ലകളിലായി ഒന്‍പത് മാവോയിസ്റ്റുകളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നേരത്തെ കൊലപ്പെടുത്തിയിരുന്നു.735 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് . അഞ്ച് കേസുകള്‍ എന്‍ഐഎയാണ് അന്വേഷിക്കുന്നത്. 14 മാവോയിസ്റ്റുകള്‍ അറസ്റ്റിലായിരുന്നു.

നക്‌സല്‍ പ്രതിരോധം ശക്തമാക്കാന്‍ വിവിധ സുരക്ഷാ സേനകളെ ഈ ജില്ലകളിലെ പലയിടങ്ങളിലായി വിന്യസിച്ചിരുന്നു.അതിന് കേന്ദ്ര സഹായവും കേരളത്തിന് ലഭിച്ചിരുന്നു.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by