ചെന്നൈ: മലയാളത്തിലെ ഹിറ്റ് ചിത്രമായ ‘ പ്രേമലു’വിലൂടെ മലയാളിയുടെ പ്രിയ നായികയായി മാറിയ മമിത ബൈജു എവിടെപ്പോയി? അവര്‍ക്കൊപ്പം അഭിനയിച്ച പല താരങ്ങളും ഇതിനിടെ ഒട്ടേറെ മലയാള ചിത്രങ്ങളില്‍ അഭിനിയിച്ചു. എന്നാല്‍ മമിതയെ മാത്രം പിന്നീട് മലയാള ചിത്രങ്ങളില്‍ കണ്ടില്ല. ഇതോടെയാണ് മമിത എവിടെ എന്ന് സാധാരണ മലയാളി പ്രേക്ഷകര്‍ ചോദിക്കാന്‍ തുടങ്ങിയത്. എന്നാല്‍ മമിത ദക്ഷിണേന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ വെന്നിക്കൊടി പാറിക്കാന്‍ തയ്യാറെടുക്കുകയാണ്. തമിഴിലാണ് ഇപ്പോള്‍ മുഖ്യമായും അഭിനയിക്കുന്നത്. മലയാള സിനിമയില്‍ അഭിനയിക്കാന്‍ നടിക്കു നേരമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ദളപതി വിജയ്‌യുടെ ചിത്രമായ ‘ജനനായകനു’ പിന്നാലെ മമിത ധനുഷിനും സൂര്യയ്‌ക്കുമൊപ്പം അഭിനയിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തുവരുന്നു. ജി.വി. പ്രകാശിനൊപ്പം ‘റിബല്‍’ എന്ന ചിത്രത്തിലൂടെയാണ് മമിത തമിഴില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് വിഷ്ണു വിശാലിനൊപ്പം ‘ ഇരണ്ടു വാനം ‘ എന്ന ചിത്രത്തില്‍ അഭിനയിച്ചു, ഇതോടെ തമിഴ് സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ഇതിനിടെ മമിത ബൈജു ധനുഷിനൊപ്പം ഒന്നിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്് . നിലവില്‍, ആനന്ദ് എല്‍. റായിയുടെ ഹിന്ദി ചിത്രമായ തേരേ ഇഷ്‌ക് മേന്റെ ചിത്രീകരണത്തിലാണ് ധനുഷ് ആ പ്രോജക്ട് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍, സംവിധായകന്‍ വിഘ്നേഷ് രാജയുമായി പുതിയ ചിത്രം ആലോചിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ മമിത നായികയാകുമെന്നാണ് അറിയുന്നത്. വെങ്കി അറ്റ്‌ലൂരി സൂര്യയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിലും മമിത ബൈജുവിനെ നായികയായി പരിഗണിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക