World

ഇന്ത്യ മഹത്തായ രാജ്യമാണ് : പാകിസ്ഥാൻ വെറുമൊരു ക്രൂരമൃഗം മാത്രം, അവർക്ക് രക്തം ചീന്താൻ മാത്രമെ അറിയൂ : വിമർശിച്ച് ബലൂച് നേതാവ് നൈല ഖാദ്രി

മറ്റേതൊരു രാജ്യത്തെക്കാളും കൂടുതൽ മുസ്ലീങ്ങളെ പാകിസ്ഥാൻ കൊന്നിട്ടുണ്ട്, എന്നിട്ടും ചില ആളുകൾ പാകിസ്ഥാനോട് സഹതാപം കാണിക്കുന്നു, അവരെ മുസ്ലീങ്ങളുടെ രാജ്യമാണെന്ന് വിളിക്കുന്നു, ഇത് മനസ്സിലാക്കാൻ കഴിയാത്തതാണ്. ആരെങ്കിലും പാകിസ്ഥാനിൽ നന്മ കാണുന്നുവെങ്കിൽ, ഒന്നുകിൽ അയാളുടെ ചിന്തയിൽ ഒരു പ്രശ്നമുണ്ട് അല്ലെങ്കിൽ അയാൾക്ക് ചികിത്സ ആവശ്യമാണ്

Published by

ഒൻ്റാറിയോ : പാകിസ്ഥാനെതിരെ തുറന്നടിച്ച്  ബലൂചിസ്ഥാനിലെ നാടുകടത്തപ്പെട്ട മുൻ പ്രധാനമന്ത്രിയും രാഷ്‌ട്രീയ നേതാവും പ്രമുഖ വനിത ആക്ടിവിസ്റ്റുമായ നൈല ഖാദ്രി. പാകിസ്ഥാന്റെ തീവ്രവാദ മനോഭാവത്തെ തുറന്നുകാട്ടിയ അവർ ഇന്ത്യയുടെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറയുകയും ചെയ്തു.

“മറ്റേതൊരു രാജ്യത്തെക്കാളും കൂടുതൽ മുസ്ലീങ്ങളെ പാകിസ്ഥാൻ കൊന്നിട്ടുണ്ട്, എന്നിട്ടും ചില ആളുകൾ പാകിസ്ഥാനോട് സഹതാപം കാണിക്കുന്നു, അവരെ മുസ്ലീങ്ങളുടെ രാജ്യമാണെന്ന് വിളിക്കുന്നു, ഇത് മനസ്സിലാക്കാൻ കഴിയാത്തതാണ്. ആരെങ്കിലും പാകിസ്ഥാനിൽ നന്മ കാണുന്നുവെങ്കിൽ, ഒന്നുകിൽ അയാളുടെ ചിന്തയിൽ ഒരു പ്രശ്നമുണ്ട് അല്ലെങ്കിൽ അയാൾക്ക് ചികിത്സ ആവശ്യമാണ്” – അവർ പറഞ്ഞു.

ഇതിനു പുറമെ പാകിസ്ഥാൻ വെറുമൊരു ക്രൂരമൃഗം മാത്രമാണ്, അവർക്ക് മതമില്ല, രക്തം ചിന്താൻ മാത്രമേ പാകിസ്ഥാന് അറിയൂ. എന്നാൽ ഇന്ത്യ ഒരു മഹത്തായ രാജ്യമാണ്, ഇന്ത്യയിൽ താമസിക്കുന്ന ആളുകൾ വളരെ ഭാഗ്യവാന്മാരാണ്. ഇന്ത്യയെ മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്നും അവർ വ്യക്തമാക്കി.

കൂടാതെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി നടത്തിയ ത്യാഗങ്ങളെ അനുസ്മരിച്ചുകൊണ്ട് ഈ രാജ്യം ഭഗത് സിംഗ്, നേതാജി സുഭാഷ് ചന്ദ്രബോസ്, ഛത്രപതി ശിവാജി മഹാരാജ് തുടങ്ങിയ മഹാരഥന്മാരുടേതാണ്. ഗസ്‌നവിയും മുഗളൻമാരും നിങ്ങളുടെ ഹീറോകളല്ല. ഇന്ത്യയിൽ അഭിമാനത്തോടെ ജീവിക്കൂ എന്നും അവർ പറഞ്ഞു.

കൂടാതെ ലോകത്ത് ഇന്ന് ഏറ്റവും അപമാനകരമായ പാസ്‌പോർട്ട് ഉണ്ടെങ്കിൽ അത് പാകിസ്ഥാനുടേതാണെന്ന് നൈല ഖാദ്രി പറഞ്ഞു. വിമാനത്താവളങ്ങളിൽ പാകിസ്ഥാൻ പൗരന്മാരെ പ്രത്യേക വരിയിൽ നിർത്തുന്നു. പാകിസ്ഥാനിൽ നിന്നുള്ള ആളുകൾക്കാണ് മിക്ക വിസ നിരസിക്കലുകളും സംഭവിക്കുന്നത്. ഇന്ത്യ വെറുമൊരു രാജ്യമല്ല പാകിസ്ഥാൻ ജനതയ്‌ക്ക് ഒരു മാതൃ സ്ഥാനം കൂടിയാണ്. ഇത്തരമൊരു രാജ്യം ലഭിച്ചത് ഇന്ത്യയിലെ ജനങ്ങളുടെ ഭാഗ്യമാണെന്നും നൈല കൂട്ടിച്ചേർത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക