ചെട്ടിവിളാകം വാര്‍ഡിലെ ജനസദസ് സഹകാര്‍ഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.രാജശേഖരന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു
ചെട്ടിവിളാകം: ചെട്ടിവിളാകം വാര്‍ഡിലെ കുളങ്ങള്‍ അടിയന്തരമായി വൃത്തിയാക്കണമെന്ന് ജനസദസ്. പ്രധാന റോഡിന്റെ അവസാന ഭാഗത്തുനിന്നും എംഎല്‍എ റോഡിലേക്ക് ഇറങ്ങുന്ന ഏകദേശം 100 മീറ്റര്‍ ഇടവഴി വളരെ മോശമായ രീതിയിലാണ്. സ്‌കൂള്‍ കുട്ടികളും കുന്നത്ത് ക്ഷേത്ര ദര്‍ശനം നടത്തുന്ന ഭക്തജനങ്ങളും നിത്യവും ഉപയോഗിക്കുന്ന ഈ ഭാഗം അത്യാവശ്യമായി സിമന്റിട്ട് വൃത്തിയാക്കണം.
കുട്ടികള്‍ക്കായി ഒരു പാര്‍ക്ക് സ്ഥാപിക്കണം. കൈലാസ് ലെയിന്‍ റോഡ് തുടങ്ങുന്ന ഭാഗത്ത് രാത്രികാലത്തെ യാത്ര വഴിവിളക്കില്ലാത്തതിനാല്‍ ദുഷ്‌കരമാണ്. ഇഴജന്തു ശല്യം കൂടുതലുള്ള ഭാഗമായതിനാല്‍ വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്നും ആവശ്യമുയര്‍ന്നു.
തപോവനം റോഡിലെ ഓട നവീകരിക്കണം. ചിലര്‍ ഈ തോടിലേക്ക് ഡ്രെയിനേജ് മാലിന്യം തുറന്നുവിടുന്നു. ഇവിടെ റോഡ് ഉയര്‍ത്തുകയോ തോട്ടില്‍ സ്ലാബിടുകയോ ചെയ്യണം. ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. സഹകാര്‍ഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.രാജശേഖരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍ നന്ദഭാര്‍ഗ്ഗവ്. സനല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക