Kerala

അമുസ്ലീങ്ങളെ മാത്രം തെരഞ്ഞുപിടിച്ചു കൊലപ്പെടുത്തിയവരുടെ പട്ടികയിൽ 15 മുസ്ളീം പേരുകൾ; പഹൽഗാം ഇരകളുടെ വ്യാജ ലിസ്റ്റുമായി സൈബർ പ്രചാരണം

Published by

തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വ്യാജ വിവരങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്നു. ആക്രമണത്തിന്റെ ഇരകളുടെ പേരുകളാണ് ഇങ്ങനെ വ്യാജമായി ചമച്ച് പ്രചരിപ്പിക്കുന്നത്. ഇന്ത്യ ടിവി ന്യൂസിൽ പ്രസിദ്ധീകരിച്ച പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ പൂർണ്ണ പട്ടിക എന്ന നിലയിലാണ് ഇത്തരം വിവരങ്ങൾ പ്രചരിപ്പിക്കുന്നത്. 26 പേരുടെ ലിസ്റ്റിൽ15 മുസ്ലിം പേരുകൾ തിരുകി കയറ്റിയാണ് ഇവർ വ്യാജ പട്ടിക നിർമ്മിച്ചിരിക്കുന്നത്.

ഭീകരർ മതം ചോദിച്ച് തിരിച്ചറിഞ്ഞ ശേഷം അമുസ്ലീങ്ങളെ മാത്രം, തെരഞ്ഞു പിടിച്ചു കൊലപ്പെടുത്തി എന്ന വസ്തുത നിലനിൽക്കെയാണ് ഇങ്ങനെ15 മുസ്ലിം പേരുകൾ ഉള്ള ലിസ്റ്റ് പ്രചരിപ്പിക്കുന്നത്. പഹൽ ഗാമിൽ ഭീകരർ മതം നോക്കി കൊലപ്പെടുത്തിയവരിൽ സയ്ദ് ആദിൽ ഹുസ്സൈൻ ഷാ എന്നയാൾ ഒഴികെ എല്ലാവരും അമുസ്ലീങ്ങളാണ്.

ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർ

ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിന്റെ പിന്നിൽ ഒരു സംഘടിത ഗൂഢസംഘം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.15 മുസ്ലിം പേരുകൾ ഉൾപ്പെട്ട ഈ ലിസ്റ്റ് ഔദ്യോഗികമെന്ന രീതിയിൽ പ്രചരിപ്പിക്കുന്ന പ്രൊഫൈലുകൾ പരിശോധിച്ചാൽ അവർ നിരന്തരം പാകിസ്ഥാൻ അനുകൂല, മുസ്ലിം തീവ്രവാദ പോസ്റ്റുകൾ ഇടുകയും, തരം കിട്ടുമ്പോഴൊക്കെ ഇന്ത്യയ്‌ക്കും ഹിന്ദുക്കൾക്കും എതിരായ കമന്റുകൾ ചെയ്യുകയും ചെയ്തിട്ടുള്ളവരാണെന്ന് കാണാം. ഇത്തരം പ്രൊഫൈലുകളുടെ ലൈക്കുകളുടെ പാറ്റേൺ പോലും സമാനമാണ്.

വ്യാജ പട്ടിക

ഇങ്ങനെ വ്യാജ മുസ്‌ലിം പേരുകൾ ചേർത്തു പ്രചരിപ്പിച്ചത് കൂടാതെ ഈ ആക്രമണത്തിന് പിന്നിൽ ഹിന്ദുക്കളും സംഘപരിവാറുമാണെന്നുളള രീതിയിൽ നിരവധി കമന്റുകളും പോസ്റ്റുകളുമാണ് ഇത്തരക്കാർ നടത്തിയിട്ടുള്ളത്. ഇങ്ങനെ കമന്റ് ചെയ്തിട്ടുള്ള പ്രൊഫൈലുകളുടെ സമാനത വിലയിരുത്തുമ്പോൾ ഇവർക്ക് ഗൂഢമായ ഒരു സംഘടിത സ്വഭാവമുണ്ടെന്ന് കാണാവുന്നതാണ്. ഇത്തരം പ്രൊഫൈലുകൾ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരാകാനുളള സാധ്യത ഏറെയാണെങ്കിലും ഇതൊന്നും കേരളാ പോലീസ് പരിശോധിക്കുന്നില്ല.

കഴിഞ്ഞ ദിവസങ്ങളിൽ ഈ രീതിയിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിച്ചിട്ടുള്ള നിരവധി പ്രൊഫൈലുകൾ കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കേരളത്തിലെ സൈബർ പോലീസിന്റെ അനാസ്ഥയാണ് ഇത്തരം പ്രൊഫൈലുകളുടെ വിളയാട്ടത്തിന് കാരണമെന്നും ആരോപണമുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by