Kerala

കാശ്മീരില്‍ 575 മലയാളികള്‍, സര്‍ക്കാര്‍ സഹായം പ്രയോജനപ്പെടുത്താമെന്ന് മുഖ്യമന്ത്രി

ദല്‍ഹിയില്‍ എത്തുന്നവര്‍ക്ക് സഹായങ്ങള്‍ നല്‍കാനുള്ള സജ്ജീകരണങ്ങളും ഒരുക്കി

Published by

തിരുവനന്തപുരം:പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മലയാളികള്‍ക്ക് സര്‍ക്കാര്‍ സഹായം പ്രയോജനപ്പെടുത്താമെന്ന് മുഖ്യമന്ത്രി. ജീവന്‍ നഷ്ടമായവരില്‍ ഒരു മലയാളിയും ഉണ്ടെന്നത് നമ്മുടെ ദു:ഖം ഇരട്ടിപ്പിക്കുന്നു.കൊല്ലപ്പെട്ട എന്‍ രാമചന്ദ്രന്റെ ഉറ്റവരുടെ ദു:ഖത്തില്‍ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവില്‍ ലഭിച്ച 49 രജിസ്ട്രേഷനിലൂടെ 575 മലയാളികള്‍ കാശ്മീരില്‍ ഉണ്ടെന്നാണ് വിവരം ലഭിച്ചിട്ടുളളത്.യാത്രാ സഹായം, ചികിത്സാ സഹായം, ആഹാരം എന്നിവ വേണ്ടവര്‍ക്ക് അവ സജ്ജമാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ദല്‍ഹിയില്‍ എത്തുന്നവര്‍ക്ക് സഹായങ്ങള്‍ നല്‍കാനുള്ള സജ്ജീകരണങ്ങളും ഒരുക്കി.തുടര്‍യാത്രക്ക് ടിക്കറ്റ് ബുക്കിംഗ് ഉള്‍പ്പെടെ സേവനങ്ങളും അവിടെ സജ്ജമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by