Kerala

ഡോ.എ.ജയതിലക് സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയാകും

ഡോ.എ ജയതിലക് സംസ്ഥാനത്തെ അന്‍പതാമത് ചീഫ് സെക്രട്ടറിയാണ്

Published by

തിരുവനന്തപുരം: ഡോ.എ.ജയതിലക് സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയാകും. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. 2026 ജൂണ്‍ വരെയാണ് അദ്ദേഹത്തിന് സര്‍വീസ് കാലാവധിയുളളത്.

നിലവിലെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ സര്‍വീസ് കാലാവധി അവസാനിക്കുന്നതിനാലാണ് ജയതിലകിന്റെ നിയമനം.ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

ഡോ.എ ജയതിലക് സംസ്ഥാനത്തെ അന്‍പതാമത് ചീഫ് സെക്രട്ടറിയാണ് . നിലവില്‍ ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് പാസായ ശേഷമാണ് ജയതിലക് സിവില്‍ സര്‍വീസിലെത്തിയത്. കോഴിക്കോട് കളക്ടറായി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഡോ ജയതിലക് ആഭ്യന്തരം, റവന്യൂ, ടൂറിസം വകുപ്പുകളില്‍ സെക്രട്ടറിയായിരുന്നു.

ജയതിലകിനെതിരായ പരസ്യ അധിക്ഷേപങ്ങളുടെ പേരിലാണ് എന്‍ പ്രശാന്തിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ ഇത് സംബന്ധിച്ച വിവാദങ്ങളില്‍ ജയതിലക് ഇതുവരെ പ്രതികരിച്ചിട്ടില്ല.

കേരള കേഡറിലെ സീനിയര്‍ ഉദ്യോഗസ്ഥനായ മനോജ് ജോഷി കേന്ദ്ര സര്‍വീസില്‍ നിന്ന് മടങ്ങാന്‍ തയാറാകാത്ത പശ്ചാത്തലത്തിലാണ് ജയതിലകിന് അവസരം ലഭിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by