Kerala

മതവും ഭീകരവാദവും തമ്മിൽ ഒരു ബന്ധവും ഇല്ല ; മതം ഒരിക്കലും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല ; സാദിഖലി ശിഹാബ് തങ്ങള്‍

Published by

കൊച്ചി : മതവും ഭീകരവാദവും തമ്മിൽ ഒരു ബന്ധവും ഇല്ലെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ഈ ആക്രമണത്തിലൂടെ രാജ്യത്തിന്‌റെ സമാധാനത്തിന് ഭംഗം വന്നിരിക്കുകയാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

മതവും ഭീകരവാദവും തമ്മില്‍ ഒരു തരത്തിലുള്ള ബന്ധവുമില്ല. മതം ഒരിക്കലും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല, ഇതെല്ലാം അക്രമകാരികളാണ്. അക്രമകാരികളുടെ മതം എന്നത് അക്രമത്തിന്‌റെ മതമാണ് .

ഭീകരവാദം ഒന്നിനും ഒരു പരിഹാരമല്ല, ഇത്തരത്തിലുളള ആക്രമണം ആവര്‍ത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നതിനൊപ്പം കേന്ദ്രം കശ്മീരി ജനതക്കുളള സുരക്ഷ കൂടുതൽ ഉറപ്പാക്കണം . കശ്മീരില്‍ കുടുങ്ങിയ മലയാളികളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണം. ഇന്ത്യയുടെ ടൂറിസം മേഖല മെച്ചപ്പെട്ട് വരുന്ന ഒരു സാഹചര്യത്തില്‍ ഈ സംഭവങ്ങളെ ലോകം എങ്ങനെ വിലയിരുത്തും എന്നുള്ളത് വളരെ ആശങ്കാജനകമാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by