World

ഷെയ്ഖ് ഹസീനയടക്കമുള്ളവര്‍ക്ക് റെഡ് കോര്‍ണര്‍ നോട്ടീസയക്കുന്നു

Published by

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ബംഗ്ലാദേശ് പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടി. ബംഗ്ലാദേശ് പോലീസിന്റെ നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോ (എന്‍സിബി) ആണ് ഇത് സംബന്ധിച്ച് അപേക്ഷ സമര്‍പ്പിച്ചത്. കോടതികള്‍, പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍, അന്വേഷണ ഏജന്‍സികള്‍ തുടങ്ങിയവരില്‍ നിന്നുള്ള ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്റര്‍പോളിന് അപേക്ഷ സമര്‍പ്പിച്ചതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2024 ഓഗസ്റ്റില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെത്തുടര്‍ന്നാണ് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടത്. ഇവര്‍ ഭാരതത്തിലേക്കാണ് എത്തിയതെന്ന് പറയപ്പെടുന്നു. ഭാരതത്തില്‍ എവിടെയാണ് ഷെയ്ഖ് ഹസീന താമസിക്കുന്നത് എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 8 നാണ് ബംഗ്ലാദേശിന്റെ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണല്‍ (ഐസിടി) ഹസീനക്കും മുന്‍ ക്യാബിനറ്റ് മന്ത്രിമാര്‍, ഉപദേഷ്ടാക്കള്‍ എന്നിവര്‍ക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം നവംബറില്‍ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണലിലെ ചീഫ് പ്രോസിക്യൂട്ടറുടെ ഓഫീസ് ഷെയ്ഖ് ഹസീനയെ അറസ്റ്റുചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാമെന്ന് നിര്‍ദേശിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by