തിരുവനന്തപുരം: ഹിന്ദുധര്‍മ പരിഷത്തിന്റെ നേതൃത്വത്തില്‍ 23 മുതല്‍ 27 വരെ പുത്തരിക്കണ്ടം മൈതാനിയില്‍ പതിനഞ്ചാമത് അനന്തപുരി ഹിന്ദു മഹാസമ്മേളനം നടക്കും. 23ന് വൈകിട്ട് 5ന് ഹിന്ദുമഹാസമ്മേളനത്തിന്റെ ഉദ്ഘാടനം ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. ഹിന്ദുമഹാ സമ്മേളനം മുഖ്യ രക്ഷാധികാരി രാജീവ്ചന്ദ്രശേഖര്‍ അദ്ധ്യക്ഷനായിരിക്കും. ചടങ്ങില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി അനുഗ്രഹ പ്രഭാഷണം നടത്തും.
കുമ്മനം രാജശേഖരന്‍, ഡോ. ടി.പി സെന്‍കുമാര്‍, ഹിന്ദുധര്‍മ്മ പരിഷത്ത് ചെയര്‍മാന്‍ ചെങ്കല്‍ രാജശേഖരന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിക്കും. 24ന് വൈകിട്ട് 5.30ന് നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ കേന്ദമന്ത്രി വി.മുരളീധരന്‍ മുഖ്യാതിഥിയാകും. ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. 25ന് രാവിലെ 10ന് നടക്കുന്ന മഹിളാ സമ്മേളനം കേന്ദ്ര മന്ത്രി ശോഭകരന്തലജെ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് നടക്കുന്ന പൊതുസമ്മേളനം മുന്‍ തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈ ഉദ്ഘാടനം ചെയ്യും. 26ന് വൈകിട്ട് 5.30ന് നടക്കുന്ന പൊതുസമ്മേളനം ഗവര്‍ണ്ണര്‍ വിശ്വനാഥ് അര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ മുഖ്യ പ്രഭാഷണം നടത്തും.
27ന് വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള നിര്‍വ്വഹിക്കും. ഹിന്ദു ധര്‍മ്മ പരിഷത്ത് പ്രസിഡന്റ് എം. ഗോപാല്‍ അദ്ധ്യക്ഷനായിരിക്കും. സ്വാമി ശങ്കരഭാരതി മുഖ്യ പ്രഭാഷണം നടത്തും. ഡോ.എന്‍.ആര്‍.മധു, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍, കേണല്‍ രാജീവ് മണ്ണലി തുടങ്ങിയവര്‍ പ്രസംഗിക്കും.
സമ്മേളനം നടക്കുന്ന പുത്തരിക്കണ്ടം മൈതാനത്ത് പന്തലിന്റെ കാല്‍നാട്ടു കര്‍മ്മം 18ന് രാവിലെ 8ന് നടി രാധ നിര്‍വഹിച്ചു. 22ന് വൈകിട്ട് 5.30ന് പാളയം ഗണപതി ക്ഷേത്രത്തിനു മുന്നില്‍ നിന്ന് ആനന്ദവനം ഭാരതി സ്വാമികളുടെ നേതൃത്വത്തില്‍ സന്യാസിമാര്‍ നയിക്കുന്ന ശോഭായാത്ര നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക