Kerala

ജന്മഭൂമി സുവര്‍ണ ജൂബിലി; വിദ്യാഭ്യാസ സെമിനാറിന് ശംഖുംമുഖം ഉദയ് സ്യൂട്ടിൽ തുടക്കമായി, ഡോ. അനില്‍ സഹസ്രബുദ്ധേ ഉദ്ഘാടനം ചെയ്തു

Published by

തിരുവനന്തപുരം: ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള വിദ്യാഭ്യാസ സെമിനാർ ശംഖുംമുഖം ഉദയ് സ്യൂട്ടിൽ തുടക്കമായി. നാഷണല്‍ എജ്യൂക്കേഷണല്‍ ടെക്‌നോളജി ഫോറം അധ്യക്ഷനും നാക്, എന്‍ബിഎ എന്നിവയുടെ മുന്‍ അധ്യക്ഷനുമായ ഡോ. അനില്‍ സഹസ്രബുദ്ധേ സെമിനാർ ഉദ്ഘാടനം ചെയ്തു.

വികസിത ഭാരതത്തില്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ ഉച്ചയ്‌ക്ക് 11.40 മുതല്‍ അനില്‍ സഹസ്രബുദ്ധേയുടെ നേതൃത്വത്തില്‍ ചര്‍ച്ചകളും സംവാദങ്ങളും നടക്കും. കോണ്‍ക്ലേവില്‍ സ്വാശ്രയ മേഖലയിലെ അന്‍പതോളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നു.

ജന്മഭൂമി ഡയറക്ടര്‍ ബോര്‍ഡംഗം ടി. ജയചന്ദ്രന്‍ ആമുഖ പ്രഭാഷണം നടത്തി. കേരള സാങ്കേതിക സർവകലാശാല വി സി ഡോ. കെ. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു, ജന്മഭൂമി സുവർണ ജൂബിലി ആഘോഷ സമിതി കൺവീനർ ഡോ. സി. സുരേഷ്കുമാർ ചടങ്ങിൽ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക