Kerala

ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റിട്ട് എന്‍.പ്രശാന്ത് ഐഎഎസ്

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ജയതിലക്, ഗോപാലകൃഷ്ണന്‍ എന്നിവരെ സാമൂഹ്യമാധ്യമത്തിലൂടെ അപമാനിച്ചുവെന്ന ആരോപണത്തിലും പരാതിയിലുമാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്.

Published by

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റിട്ട് എന്‍.പ്രശാന്ത് ഐഎഎസ്. ഹിയറിംഗിന്റെ ലൈവ് സ്ട്രീമിംഗും വീഡിയോ റെക്കോര്‍ഡിംഗും ചീഫ് സെക്രട്ടറി ആദ്യം സമ്മതിച്ചിരുന്നതാണ്. എന്നാല്‍ പിന്നീട് പിന്‍മാറിയെന്നാണ് പ്രശാന്ത് ആരോപിക്കുന്നത്.

ചീഫ് സെക്രട്ടറിയുടെ രണ്ടു നോട്ടീസുകള്‍ പങ്കുവച്ചാണ് പ്രശാന്ത് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.വകുപ്പുതല നടപടിയുടെ ഭാഗമായ ഹിയറിംഗിന് ബുധനാഴ്ച ഹാജരാകണമെന്ന് പ്രശാന്തിന് നേരത്തെ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ നോട്ടീസ് നല്‍കിയിരുന്നു.

ഈ ഹിയറിംഗ് ലൈവ് സ്ട്രീം ചെയ്യണമെന്നും വീഡിയോ റെക്കോര്‍ഡ് ചെയ്യണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഈ ആവശ്യം ചീഫ് സെക്രട്ടറി നിരസിച്ചു.

മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ ജയതിലക്, ഗോപാലകൃഷ്ണന്‍ എന്നിവരെ സാമൂഹ്യമാധ്യമത്തിലൂടെ അപമാനിച്ചുവെന്ന ആരോപണത്തിലും പരാതിയിലുമാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by