Kerala

തിരുവനന്തപുരത്ത് മസാജ് പാര്‍ലറുകളിലും സ്പാ കേന്ദ്രങ്ങളിലും പൊലീസ് പരിശോധന

കഴക്കൂട്ടത്തെ സ്പാ ജീവനക്കാരിയെ എംഡിഎംഎയുമായി ഷാഡോ പൊലീസ് പിടികൂടിയിരുന്നു

Published by

തിരുവനന്തപുരം: തിരുവനന്തപുരത്തെ മസാജ് പാര്‍ലറുകളിലും സ്പാ കേന്ദ്രങ്ങളിലും പൊലീസ് പരിശോധന. ഇത്തരം സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന നടക്കുന്നെന്ന വിവര പ്രകാരമാണ് പരിശോധന.

കഴക്കൂട്ടത്തെ സ്പാ ജീവനക്കാരിയെ എംഡിഎംഎയുമായി ഷാഡോ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരപ്രകാരമാണ് പരിശോധന നടത്തിയത്.

സ്പാ, മസാജ് കേന്ദ്രങ്ങളില്‍ കൂടുതല്‍ ആളുകളെത്തുന്ന ദിവസമാണ് പൊലീസ് പരിശോധന നടത്തിയത്.ലഹരിക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട പോകുമെന്ന് പൊലീസ് അറിയിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by