Kerala

മാളയില്‍ കാണാതായ 6 വയസുകാരനെ കൊന്നത് സമീപവാസി യുവാവ്, പ്രകൃതി വിരുദ്ധ പീഡനത്തെ എതിര്‍ത്തപ്പോള്‍ കൊലപാതകം

വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെയാണ് വീടിനു സമീപത്ത് സ്വര്‍ണപള്ള പാടശേഖരത്തിന് സമീപമുള്ള റോഡിന്റെ ഭാഗത്ത് നിന്നും കുട്ടിയെ കാണാതാകുന്നത്

Published by

തൃശൂര്‍: മാളയില്‍ കാണാതായ ആറ് വയസുകാരന്‍ ആബേലിന്റെ മൃതദേഹം കണ്ടെത്തി. കൊലപാതകമെന്ന് വ്യക്തമാക്കിയ പൊലീസ് കുട്ടിയുടെ വീടിന് സമീപം താമസിക്കുന്ന ജോജോയെ(20)കസ്റ്റഡിയിലെടുത്തു.

താനിശേരി സെന്റ് സേവ്യേഴ്‌സ് സ്‌കൂള്‍ യുകെജി വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട ആബേല്‍. തൊട്ടടുത്ത കുളത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കുളത്തില്‍ തളളിയിട്ടെന്ന് ജോജോ പൊലീസിനോട് സമ്മതിച്ചു.

കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കാന്‍ ജോജോ ശ്രമിച്ചു. കുട്ടി ഇതിനെ എതിര്‍ക്കുകയും വീട്ടില്‍ അറിയിക്കുമെന്ന് പറയുകയും ചെയ്തു. ഇതാണ് കൊലപാതകത്തിന് കാരണം.

വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെയാണ് വീടിനു സമീപത്ത് സ്വര്‍ണപള്ള പാടശേഖരത്തിന് സമീപമുള്ള റോഡിന്റെ ഭാഗത്ത് നിന്നും കുട്ടിയെ കാണാതാകുന്നത്. തുടര്‍ന്ന് നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലില്‍ ജോജോയും കൂടി. എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ്് കാര്യങ്ങള്‍ ചുരുളഴിഞ്ഞത്.

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ആബേല്‍ ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടി കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ചതിനെ കുട്ടി എതിര്‍ത്തു. അമ്മയെ അറിയിക്കുമെന്ന് പറഞ്ഞതോടെയാണ് ജോജോ കുട്ടിയെ കുളത്തില്‍ മുക്കി കൊന്നത്.

രാത്രി ഒമ്പതരയോടെ വീടിനടുത്തുള്ള കുളത്തില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നുജോജോ നിരവധി മോഷണക്കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു

സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലാണ് നിര്‍ണായകമായത്. കുട്ടിയുടെ വീടിനടുത്തുള്ള കെട്ടിടത്തിലെ സിസി ടിവിയില്‍ ആബേല്‍ ജോജോയുടെ പിന്നാലെ ഓടുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by