Kerala

വാട്ടര്‍ കണക്ഷന്‍ ഫോണ്‍ നമ്പരുമായി ബന്ധിപ്പിച്ചോ? ഇല്ലെങ്കില്‍ വെള്ളമില്ല, മുന്നറിയിപ്പുമായി ജല അതോറിറ്റി

Published by

തിരുവനന്തപുരം: വാട്ടര്‍ അതോറിറ്റിയില്‍ സ്പോട്ട് ബില്ലിംഗ് സമ്പ്രദായം നടപ്പിലാക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ നിലവിലുള്ള ഫോണ്‍ നമ്പര്‍ നല്‍കണമെന്നും ഫോണ്‍ നമ്പറുമായി ബന്ധിപ്പിക്കാത്ത കണക്ഷനുകള്‍ നിലനിര്‍ത്തില്ലെന്നും അധികൃതര്‍.
ഇതിനൊപ്പം വെള്ളക്കര കുടിശ്ശികയുള്ളതും മീറ്റര്‍ പ്രവര്‍ത്തിക്കാത്തതും മീറ്റര്‍ ഇല്ലാതെ ജലമെടുക്കുന്നതും കാലാകാലങ്ങളായി വെള്ളം എടുക്കാതിരിക്കുന്നതുമായ കണക്ഷനുകള്‍ ഇനിയൊരറിയിപ്പില്ലാതെ വിഛേദിക്കുമെന്നും മുന്നറിയിപ്പുണ്ട്. മീറ്റര്‍ ഇല്ലാത്ത കണക്ഷനുകള്‍ അതോറിറ്റി ഓഫീസുമായി ബന്ധപ്പെട്ട് നിയമാനുസൃത കണക്ഷന്‍ ആക്കണം. ഉപഭോക്താക്കള്‍ വെളളക്കര കുടിശ്ശിക അടച്ചുത്തീര്‍ത്ത് നടപടികള്‍ ഒഴിവാക്കണം.
കടുത്ത വേനല്‍കാലമായതിനാല്‍ ജലത്തിന്റെ ദുരുപയോഗം തടയുന്നതിനായി സ്‌ക്വാഡിന്റെ പ്രവര്‍ത്തനം വിപുലീകരിച്ചിട്ടുണ്ട്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by