പ്രയാഗ് രാജിലെ മഹാകുംഭമേളയുടെ അത്ഭുതകരമായ വിജയത്തിനുശേഷം, ഭാരത വികസനത്തിന്റെ മൂന്നു ധാരകളുടെ സംഗമം ആഘോഷിക്കേണ്ട സമയമാണിത്.
ദല്‍ഹി ഭാരത് മണ്ഡപത്തില്‍ നടക്കുന്ന സ്റ്റാര്‍ട്ടപ്പ് മഹാകുംഭമേളയില്‍ ഈ മൂന്നു ധാരകളും സംഗമിക്കും. പ്രയാഗ് രാജിലെ ആത്മീയ ഒത്തുചേരല്‍ പോലെ, സ്റ്റാര്‍ട്ടപ്പ് മഹാകുംഭമേളയും വലിയതോതില്‍ ആഗോളതലത്തിലാണു സംഘടിപ്പിക്കുന്നത്.
അമ്പതിലധികം രാജ്യങ്ങളില്‍നിന്നുള്ള പങ്കാളിത്തത്തോടെ ലോകമെമ്പാടുമുള്ള 3000ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍, 1000+ നിക്ഷേപകര്‍, 500+ പ്രഭാഷകര്‍, 15,000ത്തിലധികം പ്രതിനിധികള്‍, വ്യാവസായിക സന്ദര്‍ശകര്‍ എന്നിവര്‍ ഈ പരിപാടിയില്‍ പങ്കാളികളാണ്. സഹകരണം, മാര്‍ഗനിര്‍ദേശം, ധനസഹായം, പുതിയ വിപണികളിലേക്കുള്ള പ്രവേശനം എന്നിവ അനാവരണം ചെയ്യുന്നതിനുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കരുത്തുറ്റ വേദിയായി ഇതുമാറും
സമര്‍പ്പിത മാസ്റ്റര്‍ക്ലാസുകള്‍, വിജ്ഞാന സെഷനുകള്‍, നെറ്റ്വര്‍ക്കിങ് ഫോറങ്ങള്‍ എന്നിവയോടെ, ഈ പരിപാടി നവീകരണത്തിന് ഊര്‍ജം പകരും. മാത്രമല്ല, അടുത്ത തലമുറയിലെ സംരംഭകര്‍ക്കു സ്വന്തം സംരംഭങ്ങള്‍ ആരംഭിക്കാന്‍ പ്രചോദനമേകുകയും ചെയ്യും.
കൂടാതെ, ഈ വര്‍ഷത്തെ മഹാകുംഭമേളയില്‍, നിക്ഷേപകരുടെ നേതൃത്വത്തിലുള്ള ത്രിതല ജൂറി പ്രക്രിയ 50 കോടി രൂപയുടെ സമ്മാനത്തുകയോടെ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖല ധനസഹായമുള്ള ഗ്രാന്‍ഡ് ഇന്നൊവേഷന് ചലഞ്ചില്‍ നിന്ന് 150 ഫൈനലിസ്റ്റുകളെ തെരഞ്ഞെടുക്കും.
നൂതനാശയങ്ങള്‍ – ചതുരംഗക്കളിയോ പുരാതന ഇന്ത്യയിലെ ‘പൂജ്യം’ എന്ന ആശയമോ, ഇന്നത്തെ യുപിഐ, ചന്ദ്രയാന്‍, മംഗള്യാന് എന്നിവയോ ഏതുമാകട്ടെ, നൂതനാശയങ്ങള്‍ എല്ലായ്പ്പോഴും ഇന്ത്യന്‍ ഡിഎന്‍എയുടെ ഭാഗമാണ്. ആരോഗ്യകരമായ ഗവേഷണത്തിലൂടെയും വികസനത്തിലൂടെയും നേടിയെടുക്കുന്ന പുതിയ ആശയങ്ങള്‍, നൂതന വസ്തുക്കള്‍, സേവനങ്ങള്‍ എന്നിവ 2047 ഓടെ വികസിത രാജ്യമാകാനുള്ള ഇന്ത്യയുടെ ദൗത്യത്തെ നയിക്കും. അതിന് അനുസൃതമെന്നോണം, ‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യ @2047’ എന്നതാണ് പരിപാടിയുടെ പ്രമേയം.
പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാട് 2015ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍, ഇന്ത്യയെ ആഗോള സ്റ്റാര്‍ട്ടപ്പ് ഹബ്ബാക്കി മാറ്റുന്നതിനും രാജ്യത്തെ തൊഴില്സ്രഷ്ടാക്കളുടെ രാഷ്ട്രമാക്കി മാറ്റുന്നതിനുമുള്ള കാഴ്ചപ്പാട് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ,പരിവര്‍ത്തനാത്മകമായ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സംരംഭം ആരംഭിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ ഈ സംരംഭം ഇന്ത്യയുടെ സംരംഭക ഭൂപ്രകൃതിയെ പരിവര്‍ത്തനം
ചെയ്യുന്ന യുവത്വത്തിന്റെ ഊര്‍ജത്തിന്റെ വലിയ പ്രവാഹം തുറന്നുവിട്ടു. 2016-ല്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം വെറും 500 ആയിരുന്നു. എന്നാല്‍ ഇന്നത് ഏകദേശം 1.7 ലക്ഷമായി പതിന്മടങ്ങു വര്‍ധിച്ചു. ഫിന്-ടെക്, ഡീപ്-ടെക്, എഡ്-ടെക്, നാനോ-
ടെക്, ബയോടെക്, സ്പേസ്-ടെക്, അഗ്രി-ടെക്, ഹെല്‍ത്ത്-ടെക് എന്നിവയുള്‍പ്പെടെ 55-ലധികം മേഖലകളിലായി ഈ സംരംഭങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. ഇത് ഇന്ത്യയെ സാങ്കേതികവിദ്യാധിഷ്ഠിതമായ പ്രധാന സംരംഭകത്വത്തിന്റെ കളിത്തൊട്ടിലായി ഉയര്‍ന്നുവരാന്‍ സഹായിക്കുന്നു.
സ്റ്റാര്‍ട്ടപ്പുകള്‍ക്കു ധനസഹായം നല്കുന്നതിനു സര്‍ക്കാര്‍ സജീവമായി മുന്‍കൈയെടുക്കുന്നുണ്ട്.
തൊഴിലും പ്രതിവിധികളും
2025 ജനുവരി 31 വരെ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകള്‍ 17.69 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. കൂടാതെ, നാം നേരിടുന്ന നിരവധി വെല്ലുവിളികള്‍ക്ക് അവര്‍ അത്യാധുനിക പരിഹാരങ്ങള്‍ നല്കുന്നു. നിര്‍മിതബുദ്ധി അധിഷ്ഠിത തെര്‍മല്‍ ഇമേജിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് സ്തനാര്‍ബുദം കണ്ടെത്തുന്നതില്‍ വിപ്ലവം സൃഷ്ടിക്കല്‍; സാധനങ്ങള്‍ വാങ്ങുന്നവരുമായി കര്‍ഷകരെ നേരിട്ടു ബന്ധിപ്പിച്ച് ഗ്രാമീണ വ്യാപാരം ലളിതമാക്കല്‍; താങ്ങാനാകുന്നതും കാര്യക്ഷമവുമായ പണമിടപാട് വാതായന പ്രതിവിധികള്‍ നല്കല്; മാലിന്യത്തെ സമ്പത്താക്കി മാറ്റുന്ന ആകര്‍ഷകമായ പരിസ്ഥിതിസൗഹൃദ ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കല്‍; നമ്മുടെ സൈബര്‍സ്പേസ് സുരക്ഷിതമാക്കല്‍ എന്നിവ ഇന്ത്യക്കും ലോകത്തിനുമായി നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ നിരവധി ഉദാഹരണങ്ങളില്‍ ചിലതു മാത്രമാണ്.
നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ വളരെ വേഗതയുള്ളതാണ്. കോവിഡ് മ ഹാമാരിക്കാലത്ത്, ശക്തമായ വിശകലന പ്രതിവിധികള്‍, ഡ്രോണുകള്‍, ടെലികമ്യൂണിക്കേഷന്‍ പ്ലാറ്റ്ഫോമുകള് മുതലായവ വികസിപ്പിച്ച സ്റ്റാര്‍ട്ടപ്പുകള്‍ സമ്പര്‍ക്കാന്വേഷണം, സമ്പര്ക്കവിലക്കുമായി ബന്ധപ്പെട്ട നിരീക്ഷണം, വാര് റൂമുകള്‍ക്കുള്ള ഡാഷ്ബോര്‍ഡുകള്‍ വികസിപ്പിക്കല്‍ എന്നിവയ്ക്കായി ഈ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ വേഗത്തില്‍ മുന്നിട്ടിറങ്ങി. പിപിഇ കിറ്റുകള്‍, വെന്റിലേറ്ററുകള്‍, സാമ്പിള്‍ ശേഖരണ ഉല്‍പ്പന്നങ്ങളും സേവനങ്ങളും പോലുള്ള നിര്‍ണായക സങ്കേതങ്ങള്‍ എന്നിവ നിര്‍മിക്കുന്നതില്‍ അവര്‍ക്ക് പ്രധാന പങ്കുണ്ട്.
സംരംഭക സംസ്കാരം – സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സംരംഭം രാജ്യത്തുടനീളമുള്ള സംരംഭക മനോഭാവത്തെ ഗണ്യമായി പരിവര്‍ത്തനം ചെയ്തു. ഒരുകാലത്ത് കുടുംബങ്ങള്‍ സുരക്ഷിതമായ ജോലിയുടെ ആശ്വാസം തേടിയിരുന്ന സ്ഥാനത്ത്, ഇന്ന് അവര്‍ തങ്ങളുടെ യുവ കുടുംബാംഗങ്ങളുടെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുകയും അതില്‍ അഭിമാനി
ക്കുകയും ചെയ്യുന്നു. ഇത് നമ്മുടെ ഊര്‍ജസ്വലരായ യുവാക്കളെ തൊഴിലന്വേഷകരാകുന്നതിനുപകരം തൊഴില്‍ദാതാക്കളാകാന്‍ പ്രേരിപ്പിക്കുന്നു.
ആ ഊര്‍ജത്തില്‍നിന്നു കെട്ടിപ്പടുത്ത സംരംഭങ്ങള്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ്. കണക്കുകള്‍ പ്രകാരം, ശതകോടി ഡോളറില്‍ കൂടുതല്‍ മൂല്യമുള്ള ഇന്ത്യന്‍ യൂണികോണുകളുടെ എണ്ണം 2016 നുമുമ്പ് പത്തില്‍ താഴെയായിരുന്നു. ഇന്നത് 110ല്‍ അധികമായി. ഇവയുടെ മൊത്തം മൂല്യം 385 ശതകോടി അമേരിക്കന്‍ ഡോളറിലധികമാണ്.
പൊതുസംഭരണത്തിനുള്ള പിന്തുണ
ഗവണ്മെന്റ് ഇ മാര്‍ക്കറ്റ്പ്ലേസില്‍ (GeM) യോഗ്യതയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനുള്ള പ്രത്യേക വ്യവസ്ഥ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വില്‍പ്പനക്കാര്‍ക്ക് സര്‍ക്കാര്‍ വകുപ്പുകളുടെ സംഭരണത്തിലേക്ക് സുതാര്യവും അഴിമതിരഹിതവുമായ പ്രവേശനം ഈ പ്ലാറ്റ്ഫോം ഉറപ്പാക്കുന്നു. അതിലൂടെ, സംരംഭകര്‍ക്ക് മുമ്പുണ്ടായിരുന്ന സങ്കീര്‍ണമായ നടപടിക്രമങ്ങളെയും സ്ഥാപിത താല്‍പ്പര്യങ്ങളെയും മറികടക്കാനാകുന്നു.
ജനാധിപത്യവല്‍ക്കരിച്ച വിപണിപ്രവേശനം, എളുപ്പത്തില്‍ ഉല്‍പ്പന്നങ്ങള്‍ പട്ടികപ്പെടുത്തല്‍, പൊതു സംഭരണത്തിലെ അനുഭവം, വിറ്റുവരവിന്റെ ആവശ്യകതകളില്‍ ഇളവ് എന്നിവയുടെ സഹായത്തോടെ 37,460 കോടി വിലമതിക്കുന്ന 4,09,155 ഓര്‍ഡറുകള്‍ നിറവേറ്റാന്‍ GeM ഗവണ്മെന്റ് രജിസ്റ്റര്‍ ചെയ്ത 29,780 സ്റ്റാര്‍ട്ടപ്പുകളെ പ്രാപ്തമാക്കി.
പുതിയ ഇന്ത്യയുടെ ദീപസ്തംഭങ്ങള്‍
ഇന്ന്, സ്റ്റാര്‍ട്ടപ്പുകള്‍ പുതിയ ഇന്ത്യയുടെ പ്രതീക്ഷയുടെ ദീപസ്തംഭങ്ങളാണ്. നമ്മുടെ പൗരന്മാരുടെ ‘ജീവിതസൗകര്യം’ മെച്ചപ്പെടുത്തുന്നതിനായി അഭിവൃദ്ധി പ്രാപിക്കുന്ന സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ പരിവര്‍ത്തനം ചെയ്യുകയാണ്.സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ യുവാക്കളെ സംരംഭക സംസ്കാരം സ്വീകരിക്കാന്‍ സഹായിക്കുന്നു. അത് ഇന്ത്യയെ നവീകരണത്തിന്റെയും പുതിയ സാങ്കേതികവിദ്യയുടെയും പുതിയ ആശയങ്ങളുടെയും ആഗോള ശക്തികേന്ദ്രമാക്കി മാറ്റും. ഏപ്രില്‍ മൂന്നിന്ന് ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് മഹാകുംഭ ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: