ന്യൂഡൽഹി ; രാജ്യസഭയിൽ സിപിഎം അംഗം ജോൺ ബ്രിട്ടാസിനെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എമ്പുരാന്‍ സിനിമയെ ചൊല്ലിയായിരുന്നു ഇരുവരും തമ്മിലുള്ള സംസാരം.
‘ എമ്പുരാനെ കുറിച്ച് സംസാരിക്കുന്നവര്‍ ടിപി 51 റിലീസ് ചെയ്യാന്‍ ധൈര്യം കാട്ടുമോ . കൈരളിക്കും ബ്രിട്ടാസിനും കൈരളിയുടെ ചെയർമാനായ നടനും ധൈര്യമുണ്ടോ . കേരള മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? ടിപി 51 വെട്ട്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റിറീലിസ് ചെയ്യാൻ. ഇപ്പോൾ എമ്പുരാനു വേണ്ടി നിലവിളിക്കുന്നു. എമ്പുരാന്റെ ടൈറ്റിൽ കാർഡിൽനിന്ന് എന്റേ പേര് മാറ്റാൻ ഞാൻ പറഞ്ഞിരുന്നു. നിങ്ങൾക്ക് രാഷ്‌ട്രീയത്തിന്റെ കൈ മാത്രമല്ല പൊള്ളിയത്. മറ്റ് ചിലതും പൊള്ളയിട്ടുണ്ട്. ഇനിയും പൊള്ളും. 800ലധികം പേരെയാണ് ബ്രിട്ടാസിന്റെ രാഷ്‌ട്രീയ പാർട്ടി കേരളത്തിൽ കൊന്നൊടുക്കിയത്. അവരുടെ കൊലപാതക രാഷ്‌ട്രീയം.
എമ്പുരാന്‍ സിനിമയുടെ നിര്‍മാതാക്കള്‍ക്ക് യാതൊരു സമ്മര്‍ദ്ദവും നേരിടേണ്ടി വന്നിട്ടില്ല. അതിലെ ഭാഗങ്ങള്‍ വെട്ടിമാറ്റിയത് നിര്‍മാതാക്കള്‍ അവരുടെ ഇഷ്ടത്തിന് തന്നെ ചെയ്തതാണ്. എന്റെ പേര് ക്രെഡിറ്റില്‍ നിന്ന് ഞാന്‍ വിളിച്ച് പറഞ്ഞ് നീക്കം ചെയ്യിപ്പിച്ചതാണ്. ഇതാണ് യഥാര്‍ഥ്യം.
മുനമ്പത്ത് 600 കുടുംബങ്ങളെ ചതിയിൽപ്പെടുത്തി. അവരെ വഹിച്ചിരിക്കുകയാണ്. മുനമ്പം കമ്മീഷനെ ഹൈക്കോടതി എടുത്ത് തോട്ടിൽ കളഞ്ഞിട്ടുണ്ട്. പ്രമേയം അറബിക്കടലിൽ മുക്കുകയല്ല, ചവിട്ടി താഴ്‌ത്തിയിരിക്കും. അതിന് ഹിന്ദുവും ക്രിസ്ത്യാനിയും മുസ്‍ലിമും ഒന്നുമില്ല. ചവിട്ടി താഴ്‌ത്തിയിരിക്കും.’’ – സുരേഷ് ഗോപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: