News

നാര്‍ക്കോട്ടിക് ടൂറിസത്തിന്റെ ഹബ്ബായി നാട് മാറി: ഡോ. മധുജന്‍

Published by

നെയ്യാറ്റിന്‍കര: നാര്‍ക്കോട്ടിക് ടെററിസമല്ല മറിച്ച് നാര്‍ക്കോട്ടിക് ടൂറിസത്തിന്റെ വലിയ ഹബ്ബായി ഇന്ത്യ മാറിയെന്ന് വെള്ളനാട് കരുണാസായി സൈക്കോളജിസ്റ്റ് ഡോക്ടര്‍ എല്‍. ആര്‍ .മധുജന്‍. ജാഗ്രതയാത്രയുടെ ഭാഗമായി നെയ്യാറ്റിന്‍കരയില്‍ നടന്ന പൊതുയോഗത്തില്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം
കുട്ടികളോട് എന്ത് വേണമെന്ന് ചോദിച്ചാല്‍ വേണം എന്നു പറയുന്ന തരത്തില്‍ ബാല്യകാല കൗമാരങ്ങള്‍ എത്തിയെന്ന് അദ്ദേഹം പറഞ്ഞു. ലഹരിയില്‍ അടിമപ്പെടാതെ കുട്ടികളെ രക്ഷപ്പെടുത്താന്‍ കളിസ്ഥലം ഇല്ലാത്ത സ്‌കൂളുകള്‍ ഒരിടത്തും അനുവദിക്കരുത്. സ്‌കൂളിനെ ടൂള്‍ ആയി ഉപയോഗിച്ച് ലൈഫ് സ്‌കില്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കണം. ജാഗ്രതയാണ് വേണ്ടതെന്നും ഐസ് ലന്റ് മോഡലിന് തുടക്കമാകട്ടെ ജന്മഭൂമിയുടെ യാത്ര എന്നും അദ്ദേഹം ആശംസിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by