Kerala

റിക്കവറി വാനിടിച്ച് അമ്മയും മകളും മരിച്ച സംഭവം; ഒളിവിലായിരുന്ന ഡ്രൈവര്‍ കീഴടങ്ങി

വര്‍ക്കല കവലയൂര്‍ റോഡില്‍ കൂട്ടിക്കട ജംഗ്ഷനു സമീപമായിരുന്നു അപകടം

Published by

തിരുവനന്തപുരം:ജനക്കൂട്ടത്തിനിടയില്‍ റിക്കവറി വാനിടിച്ച് കയറി അമ്മയും മകളും കൊല്ലപ്പെട്ട സംഭവത്തില്‍ ഒളിവിലായിരുന്ന ഡ്രൈവര്‍ പൊലീസില്‍ കീഴടങ്ങി. വര്‍ക്കല പേരേറ്റില്‍ കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ സംഭവത്തില്‍ പേരേറ്റില്‍ സ്വദേശികളായ രോഹിണി (56) മകള്‍ അഖില (21) എന്നിവരാണ് മരിച്ചത്.

പേരേറ്റില്‍ സ്വദേശി ടോണി പെരേരയാണ് ബുധനാഴ്ച വൈകിട്ട് കല്ലമ്പലം പൊലീസില്‍ കീഴടങ്ങിയത്. വൈദ്യ പരിശോധനയ്‌ക്ക് ശേഷം വ്യാഴാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും.

വര്‍ക്കല കവലയൂര്‍ റോഡില്‍ കൂട്ടിക്കട ജംഗ്ഷനു സമീപമായിരുന്നു അപകടം. അമിതവേഗതയില്‍ വന്ന റിക്കവറി വാന്‍ ഒരു സ്‌കൂട്ടിയില്‍ ഇടിച്ചശേഷം റോഡിലൂടെ നടന്നുപോവുകയായിരുന്ന ആളുകളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഗുരുതര പരിക്കേറ്റ രോഹിണിയെയും അഖിലയെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by