Kerala

തൊഴിലുറപ്പ് വേതനം കൂട്ടി; കേന്ദ്രസര്‍ക്കാരിനെയും മോദിയെയും അഭിനന്ദിച്ച് തൊഴിലാളികൾ പോസ്റ്റ്കാര്‍ഡ് അയച്ചു

Published by

ആലപ്പുഴ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം 369 രൂപയായി വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഭിനന്ദനങ്ങള്‍ അറിയിച്ച് കുട്ടനാട് തലവടി പഞ്ചായത്തിലെ 11-ാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ പോസ്റ്റ് കാര്‍ഡ് അയച്ചു.

ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്കുമാര്‍ പിഷാരത്ത് ഉദ്ഘാടനം ചെയ്തു. മേറ്റുമാരായ സരിതാ രാജ്, ശാന്തി പ്രകാശ്, എന്നിവര്‍ നേതൃത്വം നല്കി. പുതുക്കിയ വേതനം ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. 23 രൂപയുടെ വര്‍ദ്ധനവാണ് നടപ്പാക്കിയിരിക്കുന്നത്. നിലവില്‍ 346 രൂപയാണ് കേരളത്തിലെ തൊഴിലാളികള്‍ക്ക് പ്രതിദിനം ലഭിക്കുന്നത്.

6.65 ശതമാനമാണ് വര്‍ദ്ധന. ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവരുടെ അലവന്‍സ് വര്‍ദ്ധിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ നിഷേധ നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തിലാണ് ബഹുഭൂരിപക്ഷം സ്ത്രീ തൊഴിലാളികള്‍ പണിയെടുക്കുന്ന തൊഴിലുറപ്പ് പദ്ധതിയുടെ വേതനം വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ശ്രദ്ധേയമാകുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by