Kerala

മതത്തിനെ വച്ച് കളിക്കേണ്ട ; ഹിന്ദുവായതിൽ അഭിമാനമുണ്ടെന്ന് സന്തോഷ് കെ നായർ

Published by

കൊച്ചി ; മതത്തിനെ വച്ച് കളിക്കേണ്ടെന്ന് നടൻ സന്തോഷ് കെ നായർ . സ്വകാര്യമാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഐ ആം ഡ് ടു ബി ഏൻ ഹിന്ദു” എന്ന് താൻ പറയാറുണ്ടെന്നും അദ്ദേഹം പറയുന്നു. “ഐ ആം പ്രൗഡ് ടു ബി ഏൻ ഹിന്ദു എന്ന് ഞാൻ പറയാറുണ്ട്. ചുമ്മാ മതത്തിനെ വച്ച് കളിക്കേണ്ട. ഹിന്ദു എന്ന് പറഞ്ഞാൽ നമ്മുടെ ഭാരതത്തിൽ ജനിച്ച, ഹിന്ദു സംസ്‌കാരത്തിൽ ജനിച്ച എല്ലാവരും ഹിന്ദൂസ് എന്ന് പറയുന്നയാളാണ് ഞാൻ.

ഭാരതാംബയ്‌ക്ക് വേണ്ടി നിൽക്കുകയാണെന്ന് പറഞ്ഞാൽ, ഹിന്ദു സംസ്‌കാരത്തിനുവേണ്ടി നമ്മൾ നിൽക്കുന്നുവെന്ന് പറഞ്ഞുകഴിഞ്ഞാൽ, ക്രിസ്ത്യാനി മാത്രം പോയാൽ പറ്റുമോ, ഹിന്ദു മാത്രം പോയാൽ പറ്റുമോ, മുസ്ലീം മാത്രം പോയാൽ പറ്റുമോ. ഇല്ല. ഒരു ഓണത്തിനാണെങ്കിൽ ഒരാൾ വന്നില്ലെങ്കിൽ ഡാ അവൻ വന്നില്ലേയെന്ന് അമ്മ ചോദിക്കും. അവൻ വന്നില്ലമ്മേ, ചോറ് വിളമ്പിക്കോ, അവൻ വന്നോളും എന്നുപറഞ്ഞാൽ, വേണ്ട അവൻ വരട്ടേയെന്നേ പറയൂ. എല്ലാവരും അവിടെ വേണമെന്നല്ലേ അതിന്റെ അർത്ഥം. .’- അദ്ദേഹം പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by