ന്യൂദല്‍ഹി: കേരളത്തെ കേന്ദ്രം അവഗണിക്കുന്നെന്ന പച്ചക്കള്ളം പൊളിച്ച് കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. 2004 മുതല്‍ 2014 വരെ നീണ്ട പത്തുവര്‍ഷക്കാലത്തെ യുപിഎ സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത് 46,300 കോടി രൂപയെന്നും എന്നാല്‍ 2014-24 കാലത്ത് മോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത് 1.56 ലക്ഷം കോടി രൂപയാണെന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. രാജ്യസഭയിലെ ചര്‍ച്ചയിലാണ് കേന്ദ്രധനമന്ത്രി മോദി സര്‍ക്കാര്‍ കേരള വികസനത്തിന് നല്‍കിയ വന്‍ തുക വെളിപ്പെടുത്തിയത്. കേന്ദ്രപദ്ധതികളുടെ ഗ്രാന്റ് ഇന്‍ എയ്ഡ് ഇനത്തില്‍ 1.56 ലക്ഷം കോടി രൂപ നല്‍കിയതായും കേന്ദ്രധനമന്ത്രി രാജ്യസഭയെ അറിയിച്ചു.
239 ശതമാനം വര്‍ദ്ധനവാണ് മോദി സര്‍ക്കാര്‍ യുപിഎ നല്‍കിയ കേന്ദ്രസഹായത്തില്‍ വരുത്തിയത്. ഗ്രാന്റ് ഇന്‍ എയ്ഡ് ഇനത്തില്‍ 509 ശതമാനത്തിന്റെ വര്‍ദ്ധനവും നല്‍കി. യുപിഎ കാലത്ത് 25,630 കോടി രൂപയായിരുന്ന ഗ്രാന്റ് ഇന്‍ എയ്ഡ് മോദിയുടെ കാലത്ത് ഒന്നരലക്ഷം കോടി രൂപയ്‌ക്ക് മുകളിലായി. കൊവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവരുടെ സാമ്പത്തിക മേഖല പുനരുജ്ജീവിപ്പിക്കുന്നതിനായി പ്രത്യേക സഹായ ധനം അമ്പതുവര്‍ഷത്തെ പലിശരഹതി വായ്പയായും മോദി സര്‍ക്കാര്‍ ലഭ്യമാക്കി. കേരളത്തിന് 2,715 കോടി രൂപയാണ് പലിശരഹിതമായി നല്‍കിയത്. കേന്ദ്രധനകമ്മീഷന്‍ കേരളത്തിനായി ശുപാര്‍ശ ചെയ്തതിന് പുറത്തുള്ള അധിക സഹായമാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയതു പോലെയുള്ള സഹായം ഒരു കേന്ദ്രസര്‍ക്കാരും കേരളത്തിന് നല്‍കിയിട്ടില്ലെന്നും കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. രാജ്യസഭയില്‍ വ്യാഴാഴ്ച നടത്തിയ പ്രസംഗത്തിന്റെ വീഡിയോ നിര്‍മ്മലാ സീതാരാമന്‍ സാമൂഹ്യ മാധ്യമങ്ങളിലും പങ്കുവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: