മുംബൈ: പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സമൂഹമാധ്യമത്തില്‍ എമ്പുരാനെക്കുറിച്ച് പങ്കുവെച്ച പോസ്റ്റ് വലിയ ചര്‍ച്ചയാകുന്നു. ‘വാരിയംകുന്നനായി എമ്പുരാന്‍’ -അലങ്കാരം ഉപമയോ ഉല്‍പ്രേക്ഷയോ? എന്ന ചോദ്യം ഉയര്‍ത്തിക്കൊണ്ടുള്ള പോസ്റ്റാണ് ജെ. നന്ദകുമാര്‍ പങ്കുവെച്ചത്.
വാരിയം കുന്നനെ വലിയൊരു സാമൂഹ്യവിമോചകനായി ചിത്രീകരിക്കാന്‍ വേണ്ടി ആഷിക് അബുവിന്റെ സംവിധാനത്തില്‍ 100 കോടിയുടെ ചിത്രം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യഥാര‍്ത്ഥ വാരിയംകുന്നന്‍ നിരവധി ഹിന്ദുക്കളെ കൊലചെയ്ത ഹിന്ദുവിരുദ്ധനാണെന്ന കാമ്പയിന്‍ കേരളത്തില്‍ ഉയര്‍ന്നതോടെ ഈ സിനിമ ആഷിക് അബു ഉപേക്ഷിച്ചു. ആ സിനിമയില്‍ വാരിയംകുന്നന്‍ തന്നെയാണ് ഇപ്പോള്‍ എമ്പുരാരായി വന്നത് എന്ന് ജെ. നന്ദകുമാര്‍ പറയുമ്പോള്‍ അതില്‍ പറയാനിരുന്ന രാഷ്‌ട്രീയം തന്നെയാണ് എമ്പുരാനിലും കൊണ്ടുവന്നിരിക്കുന്നതെന്ന സൂചനയാണ് നല്‍കുന്നത്.
പൊതുവേ ഹിന്ദുവിരുദ്ധ സിനിമയാണ് എമ്പുരാന്‍ എന്ന സൂചന തന്നെയാണ് ജെ. നന്ദകുമാര്‍ നല്കുന്നത്. ഇപ്പോള്‍ വലിയ രീതിയില്‍ ടിക്കറ്റ് ക്യാന്‍സലേഷന്‍ കാമ്പയിനും ഹൈന്ദവഗ്രൂപ്പുകളില്‍ നടക്കുന്നതായുള്ള വാര്‍ത്തകളും പുറത്തുവരുന്നു.
2002ലെ ഗുജറാത്തിലെ ഗോദ്ര കലാപത്തെക്കുറിച്ച് ഏകപക്ഷീയമായി ചില പരാമര്‍ശങ്ങള്‍ സിനിമയില്‍ ഉള്ളതായി വിമര്‍ശനം ഉയരുന്നു. ഗോധ്ര കലാപത്തില്‍ ഹിന്ദു വിഭാഗമാണ് അക്രമം അഴിച്ചുവിട്ടതെന്ന രീതിയില്‍ സൂചനകളുള്ളതായി പരാതി ഉയരുന്നു
സ്റ്റീഫന്‍ നെടുമ്പള്ളി എന്ന മോഹന്‍ലാലിന്റെ കഥാപാത്രത്തിന് മറ്റൊരു മുഖമുണ്ടെന്നും അതാണ് ഖുറേഷി എബ്രഹാം എന്നും ലൂസിഫറില്‍ പറഞ്ഞതിനാല്‍ എമ്പുരാനില്‍ ആ ഖുറേഷി എബ്രഹാമിന്റെ കഥ കാണാന്‍ പോയവര്‍ ചമ്മി. പകരം അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന സയ്യിദ് മസൂദിന്റെ കഥയാണ് എമ്പുരാനില്‍ കൂടുതലായി പറയുന്നത്. ആ കഥ എന്തിനാണ് ഇത്ര പ്രാധാന്യത്തോടെ കൊണ്ടുവരുന്നത് എന്നതാണ് അത്ഭുതമായിരിക്കുന്നത്.ഇഡിയും എന്‍ഐഎയും അധികാരദുര്‍വിനിയോഗത്തിനായി ഉപയോഗിക്കുന്നു എന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനെ രാജ്യദ്രോഹപ്രവര്‍ത്തനമായും ചിലര്‍ വിമര്‍ശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: