Health

തേനില്‍ കുതിര്‍ത്ത കശുവണ്ടിപ്പരിപ്പ് മൂന്നെണ്ണം കഴിച്ചാല്‍..

Published by

കശുവണ്ടിപ്പരിപ്പ് ദിവസവും കഴിക്കുന്ന ആരോഗ്യത്തിന് നല്ലതാണെന്നറിയാം. എന്നാല്‍, അതിലേറെ ഗുണം നല്‍കുന്ന ഒരു ടിപ്‌സാണ് പറയാന്‍ പോകുന്നത്. കശുവണ്ടിപ്പരിപ്പ് വെറും മൂന്നെണ്ണം എടുത്ത് തേനില്‍ കുതിര്‍ത്ത് വയ്‌ക്കുക. കശുവണ്ടിപ്പരിപ്പ് തേനുമായി ചേരുമ്പോള്‍ ഗുണം വര്‍ദ്ധിക്കും.

മാസങ്ങളായി തടി കുറയ്‌ക്കാനും വയറുകുറയ്‌ക്കാനും കഷ്ടപ്പെടുന്നവര്‍ക്ക് ഇത് വളരെ പ്രയോജനകരമാകും. ഇത് ദിവസവും മൂന്ന് നേരം കഴിക്കണം. ആന്റിഓക്‌സിഡന്റിന്റെ കലവറയാണ് ഇത്. ഫ്രീറാഡിക്കല്‍സിനെ നശിപ്പിച്ച് കോശനാശം തടയുന്നതിന് സഹായിക്കുന്നു.

കശുവണ്ടിപ്പരിപ്പില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പിനെയെല്ലാം ഇല്ലാതാക്കുകയും ആരോഗ്യം നല്‍കുകയും ചെയ്യുന്നു. കലോറി കുറവുള്ള ഒന്നായതിനാല്‍ ധൈര്യമായി കഴിക്കാം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Honeycashews