വാളയാര്‍: സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുളളതായി കണക്കുകള്‍. കഴിഞ്ഞ 10 വര്‍ഷത്തിനിടെ മനുഷ്യ – വന്യജീവി സംഘര്‍ഷത്തില്‍ പൊലിഞ്ഞത് 1100 ഓളം ജീവനുകള്‍. കഴിഞ്ഞ 10 മാസത്തിനിടെ മാത്രം ജീവന്‍ നഷ്ടപ്പെട്ടത് എഴുപതോളം പേര്‍ക്കാണ്. സംസ്ഥാനത്തെ 30 ഓളം തദ്ദേശ സ്ഥാപനങ്ങളില്‍ വന്യമൃഗശല്യം രൂക്ഷമാണ്. വനത്തിനകത്ത് മനുഷ്യന്റെ കടന്നുകയറ്റം വര്‍ധിച്ചതും വനത്തിന്റെ സ്വഭാവികത നഷ്ടപ്പെട്ടതുമാണ് വന്യമൃഗങ്ങള്‍ കാടിറങ്ങാന്‍ കാരണമെന്നാണ് വിദഗ്ധാഭിപ്രായം.
2021- 22 ല്‍ 127 പേരും 2022-23 വര്‍ഷം 113 പേരും 2023-24 വര്‍ഷങ്ങളില്‍ 86 പേരുമാണ് വന്യജീവി ആക്രമണത്തില്‍ മരിച്ചത്. ഈ വര്‍ഷം ഇതുവരെ വയനാട്ടില്‍ കടുവ യുവതിയെ കൊന്നതടക്കം 53 പേര്‍ക്കാണ് വന്യജീവികളാല്‍ ജീവന്‍ നഷ്ടപ്പെട്ടത്.
കാട്ടാന, കാട്ടുപന്നി, കടുവ, പുലി എന്നിവയുടെ ആക്രമണത്തിനുപുറമെ പാമ്പ് കടിച്ചും, കടന്നല്‍ കുത്തേറ്റും മരിച്ചവരേറെയാണ്. കഴിഞ്ഞ വര്‍ഷം 12 പേര്‍ കാട്ടാനയാക്രമണത്തിലും 9 പേര്‍ കാട്ടുപന്നിയുടെ ആക്രമണത്തിലും കടുവ, മുളളന്‍പന്നി എന്നിവയുടെ ആക്രമണത്തില്‍ ഒരാള്‍ക്കു വീതവുമാണ് ജീവന്‍ നഷ്ടപ്പെട്ടത്. 12 കാട്ടാനയാക്രമണങ്ങളില്‍ എട്ടെണ്ണവും വനത്തിനകത്തായിരുന്നു. പാമ്പു കടിയേറ്റ് മരിച്ചത് 30 പേരാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ വന്യജീവിയാക്രമണത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 30 കോടിയോളം രൂപയും പരിക്കേറ്റവര്‍ക്ക് 26 കോടിയോളവും നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: