News

ജന്മഭൂമി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍: വി മുരളീധരന്‍ നയിക്കുന്ന ലഹരിവിരുദ്ധ ജാഗ്രതാ യാത്ര മാര്‍ച്ച് 29ന്

Published by

തിരുവനന്തപുരം: ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ സംഘടിപ്പിക്കുന്ന ‘ലഹരിവിരുദ്ധ ജാഗ്രതാ യാത്ര’ മാര്‍ച്ച് 29ന് നടക്കും. മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ നയിക്കുന്ന യാത്ര വര്‍ക്കല ശിവഗിരിയില്‍ നിന്നാരംഭിച്ച് കാട്ടാക്കടയില്‍ സമാപിക്കും.
ശ്രീനാരായണഗുരുദേവന്റെ സമാധി സ്ഥാനത്ത് ദീപംകൊളുത്തി ആരംഭിക്കുന്ന യാത്ര വര്‍ക്കല നഗരം, ആറ്റിങ്ങല്‍, വെഞ്ഞാറമൂട്, നെടുമങ്ങാട്, വെള്ളനാട് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് കാട്ടാക്കടയില്‍ സമാപിക്കും. ഈ സ്ഥലങ്ങളില്‍ ലഹരിക്കെതിരെ സമൂഹത്തെ ബോധവത്കരിക്കുന്നതിന് പൊതുയോഗങ്ങളും തെരുവുനാടകം, പാവകളി, നാടന്‍പാട്ടുകള്‍ തുടങ്ങിയവയും സംഘടിപ്പിക്കും.
സമൂഹത്തിലെ പ്രധാന വ്യക്തികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, അധ്യാപകര്‍, കലാകാരന്മാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, സാമുദായികനേതാക്കള്‍, വിവിധ രാഷ്‌ട്രീയനേതാക്കള്‍ തുടങ്ങിയവരെല്ലാം യാത്രയുടെ ഭാഗമാകും. സമൂഹത്തെ കാര്‍ന്നു തിന്നുന്ന, തലമുറകളെ ഇല്ലാതാക്കുന്ന, മയക്കുമരുന്നു വിപത്തിനെതിരെ പ്രതിരോധത്തിന്റെ കൂട്ടായ്മ സൃഷ്ടിക്കുന്നതിനാണ് ലഹരിവിരുദ്ധ ജാഗ്രതാ യാത്രയെന്ന് ജന്മഭൂമി ഡയറക്ടര്‍ ടി ജയചന്ദ്രന്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക