Kerala

പ്രശസ്ത കാഥികനും നാടക പ്രവര്‍ത്തകനുമായ അയിലം ഉണ്ണികൃഷ്ണന്‍ അന്തരിച്ചു

Published by

തിരുവനന്തപുരം: പ്രശസ്ത കാഥികന്‍ അയിലം ഉണ്ണികൃഷ്ണന്‍ (73) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ന്യുമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. നാടക പ്രവര്‍ത്തകനും തോന്നയ്‌ക്കല്‍ കുമാരനാശാന്‍ സ്മാരകം മുന്‍ സെക്രട്ടറിയുമാണ്. സംസ്‌കാരം ചൊവ്വാഴ്ച.
1952 ല്‍ വര്‍ക്കല എസ്എന്‍ കോളേജില്‍ പഠിക്കുമ്പോഴാണ് കഥാപ്രസംഗരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പതിനായിരത്തോളം വേദികളിലായി
നാല്‍പ്പതില്‍പരം കഥാപ്രസംഗങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കൃഷ്ണാ നീ ഉണ്ടായിരുന്നെങ്കില്‍, സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണ ഗുരുദേവന്‍, മഹാത്മാ അയ്യങ്കാളി, ഭീമസേനന്‍ തുടങ്ങിയവ കാഥാപ്രസംഗങ്ങളില്‍പെടും. പ്രശസ്ത സംഗീതജ്ഞന്‍ കുഞ്ഞിശങ്കരന്‍ ഭാഗവതരുടെ മകനാണ്. ചെറുപ്പത്തിലേ അച്ഛനൊപ്പം സംഗീത കച്ചേരിക്കു പോകാറുണ്ടായിരുന്നു. അതാണ് ഉണ്ണികൃഷ്ണനിലെ കാഥികനെ വളര്‍ത്തിയെടുത്തത്. കഥാപ്രസംഗത്തിന് സംസ്ഥാന പുരസ്‌കാരം, സാംബശിവന്‍ പുരസ്‌കാരം, കെടാമംഗലം പുരസ്‌കാരം, പറവൂര്‍ സുകുമാരന്‍ പുരസ്‌കാരം, ഇടക്കൊച്ചി പ്രഭാകരന്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. സന്താനവല്ലിയാണ് ഭാര്യ. രാജേഷ് (ചെമ്പഴന്തി സഹകരണബാങ്ക്), രാകേഷ് (യു.കെ.) എന്നിവര്‍ മക്കളും ദേവി മരുമകളുമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by