Kerala

അവ്യക്തമായ കാരണങ്ങള്‍ പറഞ്ഞ് ഇന്‍ഷുറന്‍സ് ക്ലെയിം നിരസിക്കാനാവില്ലെന്ന് ഉപഭോക്തൃ കമ്മീഷന്‍

Published by

കൊച്ചി: ചികിത്സാ ചെലവ് നിയമപരമായി നല്‍കാന്‍ ചുമതലപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനി അത് നല്‍കാതിരിക്കുന്നത് അധാര്‍മികമായ രീതിയാണെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍.  ഡല്‍ഹി ആസ്ഥാനമായ നിവ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി 36,965 രൂപ ഉപഭോക്താവിന് നഷ്ടപരിഹാരമായി നല്‍കണമെന്ന് കമ്മീഷന്‍ ഉത്തരവ് നല്‍കി. എറണാകുളം കോതമംഗലം സ്വദേശി ഡോണ്‍ ജോയ് സമര്‍പ്പിച്ച കേസിലാണ് ഉത്തരവ്.ന ിവ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയുടെ ‘മാക്‌സ് ഹെല്‍ത്ത്’ എന്ന പോളിസിയാണ് പരാതിക്കാരന്‍ എടുത്തത്. പോളിസി കാലയളവില്‍ കഴുത്തു വേദനയുമായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. 21965 രൂപയുടെ ബില്ല് വന്നു. ക്യാഷ് ലെസ്സ് ക്ലൈമിനായി രേഖകള്‍ സമര്‍പ്പിച്ചു. മറ്റു ചില രേഖകള്‍ കൂടി വേണം എന്ന് ആവശ്യത്തെ തുടര്‍ന്ന് അതും പരാതിക്കാരന്‍ സമര്‍പ്പിച്ചു. എന്നാല്‍ ക്ലൈം അനുവദിച്ചില്ല. തുടര്‍ന്നാണ് നഷ്ടപരിഹാരം, കോടതി ചെലവ്, ക്ലെയിം തുക എന്നിവ ആവശ്യപ്പെട്ടുകൊണ്ട് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. പോളിസി നിബന്ധനകള്‍ പ്രകാരമാണ് ഇന്‍ഷുറന്‍സ് തുക നിരസിച്ചതെന്ന് ഇന്‍ഷുറന്‍സ് കമ്പനി കോടതിയില്‍ വാദം ഉയര്‍ത്തി. തങ്ങള്‍ ഇടനിലക്കാര്‍ മാത്രമാണെന്നും ഇന്‍ഷുറന്‍സ് തുക കൊടുക്കാനുള്ള ബാധ്യത ബാങ്കിന് ഇല്ലെന്നും ഫെഡറല്‍ ബാങ്ക് ബോധിപ്പിച്ചു. എന്നാല്‍ ഇത് അധാര്‍മികമാണെന്ന് ഡി.ബി ബിനു അധ്യക്ഷനും വി. രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക