Kerala

എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ : ഇവരിൽ നിന്നും കണ്ടെടുത്തത് നാലര ഗ്രാമോളം രാസലഹരി

ചെറിയ പൊതികളിലാക്കി വിദ്യാർത്ഥികൾക്കും യുവാക്കൾക്കിടയിലും വിൽപ്പനയായിരുന്നു ലക്ഷ്യം

Published by

ആലുവ : രാസ ലഹരിയുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. വാഴക്കാല കരിമക്കാട് തോപ്പിൽ പറമ്പിൽ സുജിത് (21), ഇടത്തല കോമ്പാറ ആലുംകൂട്ടത്തിൽ റിയാസ് (28) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ്ടീമും, ആലുവ പോലീസും ചേർന്ന് പിടികൂടിയത്. ഇവരിൽ നിന്ന് 4. 47 ഗ്രാം എം.ഡി.എം.എ പിടികൂടി.

ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബംഗലൂരുവിൽ നിന്നാണ് രാസ ലഹരി കൊണ്ടുവന്നത്. രാത്രി ആലുവ റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിറങ്ങി കുറേ ദൂരം നടന്ന ശേഷം ടാക്സിയിൽ കടക്കുവാൻ ശ്രമിക്കുമ്പോൾ പോലീസ് വളഞ്ഞ് പിടിക്കുകയായിരുന്നു. ചെറിയ പൊതികളിലാക്കി വിദ്യാർത്ഥികൾക്കും യുവാക്കൾക്കിടയിലും വിൽപ്പനയായിരുന്നു ലക്ഷ്യം. ഇവരിൽ നിന്ന് ലഹരി വാങ്ങുന്നവരും പോലീസ് നിരീക്ഷണത്തിലാണ്.

ഡി വൈ എസ് പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ് ,എസ്.ഐ കെ. നന്ദകുമാർ, സീനിയർ സി പി ഒ മാരായ മാഹിൻ ഷാ അബൂബക്കർ , മുഹമ്മദ് അമീർ , കെ.എം മനോജ്, മേരി ദാസ്, ഡാൻസാഫ് ടീം തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by