Kerala

പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം: മുൻ എംപി ചെങ്ങറ സുരേന്ദ്രനെ സസ്പെൻഡ് ചെയ്ത് സിപിഐ

Published by

തിരുവനന്തപുരം: അടൂർ മുൻ എം പി ചെങ്ങറ സുരേന്ദ്രനെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സിപിഐയിൽ നിന്ന് സസ്പെൻഡ് ചെയ്തു.ഒരു വർഷത്തേക്കാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നടക്കം സസ്‌പെൻഡ് ചെയ്തത്. സിപിഐ കൊല്ലം ജില്ലാ കൗൺസിലിൻ്റേതാണ് തീരുമാനം.

സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് പരാതി ലഭിച്ചിരുന്നു. ഇന്ന് ചേർന്ന പാർട്ടി കൊല്ലം ജില്ലാ കൗൺസിലിൽ ഈ പരാതി ചർച്ച ചെയ്തു. ചെങ്ങറ സുരേന്ദ്രൻ വിശദീകരണം തൃപ്തികരമല്ലെന്നു വിലയിരുത്തിയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by