Health

നരച്ച മുടി കറുപ്പിക്കാനും മുടി കൊഴിച്ചിലും ഉള്ളികൊണ്ടുള്ള ഉത്തമ പരിഹാരം

Published by

മുടി നരച്ചു പോയാൽ ഇനി ഒരിക്കലും പഴയ പോലെ ആകില്ലെന്ന് കരുതി ഡൈയും ഹെയർകളറും ചെയ്യുന്നവരാണ് നമുക്ക് ചുറ്റും ഉള്ളത്. എന്നാൽ ആ വിശ്വാസം മാറ്റാൻ സമയമായി..കാരണം വെളുത്തമുടി കറുത്തതായി വളരാൻ വളരെ ഫലപ്രദമായ ഒരു വഴിയുണ്ട്. പ്രാകൃത കാലം മുതൽക്കേ പ്രചാരത്തിലുള്ള ഒരു മാർഗമാണ് ഉള്ളി നീര് ഉപയോഗിക്കുന്നത്. എന്നാൽ ഈസൂത്രം നമ്മളിൽ പലർക്കും അറിയില്ലെന്നുള്ളത് ഒരു സത്യമാണ്. അറിയുന്നവർക്കാകട്ടെ ഇതു എങ്ങനെ ഉപയോഗിക്കണം എന്നും നിശ്ചയമില്ല.

മുടി അമിതമായി കൊഴിഞ്ഞ് കട്ടി കുറയുന്നതിനും നര അകറ്റാനും 100 ൽ
ഏറെ വർഷങ്ങളായി തുറന്നു വരുന്ന ഒരു മാർഗ്ഗമാണിത്. ഉള്ളി നീര് തലയിൽ പുരട്ടുമ്പോൾരോമകൂപത്തിൽ രക്തയോട്ടം കൂടുകയും വളർച്ചയെ പോഷിപ്പിക്കുകയും ചെയ്യും. കൂടാതെ തലയോട്ടിയിൽ ഉണ്ടാകുന്ന ബാക്ടീരിയ, മറ്റു
പരോപജീവികളെയും കൊല്ലുന്നതിനും മറ്റു ഫംഗസ്
എന്നിവയെ നശിപ്പിക്കുന്നതിനും സഹായിക്കും. അത് മൂലം മുടി കൊഴിച്ചിൽ
ഇല്ലാതാകുകയും ചെയ്യും.

ഇതിനുമെല്ലാമുപരി ഉള്ളിയിൽ അടങ്ങിയിരിക്കുന്ന സൾഫർ
ഘടകം പുതിയ രോമകൂപങ്ങളെ ഉണ്ടാക്കുന്നത് മൂലം പുതിയ മുടി വളർന്നു വരുന്നതിനു സഹായിക്കുകയും ചെയ്യും. ഉള്ളി മുടി വളർച്ചയ്‌ക്ക് സഹായിക്കുന്നത് എങ്ങനെഎന്നോ? ഉള്ളിക്ക് അനേകായിരം സവിശേഷതകൾ ഉണ്ടെങ്കിലും അവയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് മുടി കൊഴിച്ചിൽ ഇല്ലാതാക്കാനുള്ള അവയുടെ കഴിവ്. ഉള്ളിയിൽ പല
തരം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു.

വിറ്റമിൻ C, വിറ്റമിൻ B6, കാൽസിയം, മഗ്നീഷ്യം ,പൊട്ടാസിയം, ജെർമാനിയം, പിന്നെ ഏറ്റവും പ്രധാനപെട്ടതെന്നു പറയാവുന്ന ഒന്നായ സൾഫർ എന്നിവയാണ് ഉള്ളിയിൽ അടങ്ങിയിരിക്കുന്ന പോഷകഗുണങ്ങൾ.
ഉള്ളി തലയോട്ടിയിലെ അഴുക്കിനെ ഉന്മൂലനം ചെയ്യുകയും പറ്റിപ്പിടിച്ചിരിക്കുന്ന
സൂക്ഷ്മാണുക്കളെ ഇല്ലാതാക്കുകയും ചെയ്യുന്നു.തലയിലെ രക്തയോട്ടത്തെ അഭിവൃദ്ധിപ്പെടുത്തി മുടി വളരുവാനുള്ളസാഹചര്യം ഉണ്ടാക്കി കൊടുക്കുന്നു.
ഉള്ളി നീര് എങ്ങനെ തയ്യാറാക്കാം:
ഉള്ളി നീര് തയ്യാറാക്കാൻ വളരെ എളുപ്പമാണ്. അതിനാൽ അത്
ശുദ്ധമായി ആവശ്യാനുസ്രതം തയ്യാറാക്കുന്നതാണ് ഉത്തമം.

നിങ്ങളുടെ പക്കൽ ജ്യൂസർ/മിക്സി ഉണ്ടെങ്കിൽ അത് ഉപയോഗിച്ചോ അതുമല്ലെങ്കിൽ ഗ്രേറ്റർ ഉപയോഗിച്ചോ ഉള്ളി നീര് എടുക്കാം. അരിച്ചെടുത്ത ഉള്ളി നീര് ഉപയോഗിക്കുന്നതാകും നല്ലത്.തലയിലാകെ തേച്ചു പിടിപ്പിക്കുന്നതിന് മുൻപായി ശരീരത്തിൽ എവിടെയെങ്കിലും തേച്ച് അലർജി ടെസ്റ്റ് നടത്തണം.ഉള്ളി നീരിന് അല്പം വീര്യം കൂടുതൽ ആണ്. അതിനാൽ
തന്നെ സൂക്ഷിച്ച് വേണം ഉപയോഗിക്കാൻ. ആവശ്യമെങ്കിൽ അല്പം വെള്ളംചേർത്ത്
ഉപയോഗിക്കാം.

തലയോട്ടിയിൽ ഉള്ളി നീര് തേച്ച ശേഷം അല്പം സമയം തലയിൽ കൈ വിരൽ കൊണ്ട് നല്ലപോലെ ഒന്ന് മസ്സാജ് ചെയ്യുന്നത് നന്നാകും. എന്നിട്ട് 30 മിനുട്ട് മുതൽ ഒരു മണിക്കൂർ വരെ സമയം കഴിഞ്ഞ് കഴികി കളയാം. താരൻ ഇല്ലാതാക്കാൻ ഈ പ്രക്രിയ ഏറെ സഹായിക്കും. ഉള്ളി നീരിന് കുത്തുന്ന ഒരു മണം ഉണ്ടാകുന്നതിനാൽ രാത്രി ഉള്ളി നീര്തേച്ചു പിടിപ്പിച്ച് ചെറു ചൂട് വെള്ളത്തിൽ കുളിക്കുന്നതാണ് ഉത്തമം. എന്നിട്ട്
രാവിലെ വീര്യമില്ലാത്ത ഏതെങ്കിലും ഷാമ്പൂ വെച്ച് കഴുകി വൃത്തിയാക്കാം.

ഉള്ളി നീര് എടുക്കാൻ മടിയുള്ളവർക്ക് ഉള്ളി അരിഞ്ഞ് തിളച്ച വെള്ളത്തിൽ ഇട്ട ശേഷം വീണ്ടും ഒരു 5-10 മിനിറ്റ് വരെ തിളപ്പിക്കാൻ വെക്കുക. എന്നിട്ട് തണിഞ്ഞ ശേഷം വെള്ളം ഊറ്റിയെടുത്ത് ആ വെള്ളത്തിൽ തല കഴുകാം. വേറെ വെള്ളം ഉപയോഗിച്ചു പിന്നീട് മുടി കഴുകരുത്. അടുത്ത ദിവസം വീര്യം കുറഞ്ഞ ഒരു ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. ഈ രീതി ദിവസവും തുടരുക. ഇതുവഴി മുടി വളർച്ച കൂടുമെന്ന് മാത്രമല്ല വെളുത്ത മുടി കറുക്കുകയും ചെയ്യും

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: grey hair