അംബാനി കുടുംബത്തെ തനിക്ക് അറിയില്ലെന്ന് അമേരിക്കന്‍ ടെലിവിഷന്‍ താരവും സംരംഭകയുമായ കിം കദാര്‍ഷിയന്‍. സുഹൃത്ത് വഴിയാണ് അംബാനി കല്യാണത്തിന് എത്തിയത് എന്നാണ് കിം പറയുന്നത്. കിം കര്‍ദാഷിയാനും സഹോദരി ക്ലോയി കര്‍ദാഷിയാനും ആയിരുന്നു അംബാനി കല്യാണത്തില്‍ പങ്കെടുക്കാനായി ലോസ് ആഞ്ജലിസില്‍ നിന്നും മുംബൈയിലെത്തിയത്.
ദി കര്‍ദാഷിയാന്‍സ് ഷോയിലാണ് അംബാനിയെ അറിയില്ലെന്നും വിവാഹത്തിന് അണിഞ്ഞ ആഭരണങ്ങളില്‍ നിന്നും ഡയമണ്ട് അടര്‍ന്നു പോയതായും കിം കദാര്‍ഷിയന്‍ വെളിപ്പെടുത്തിയത്. ”യഥാര്‍ഥത്തില്‍ എനിക്ക് അംബാനിമാരെ അറിയില്ല. ഒരു പൊതുസുഹൃത്ത് വഴിയാണ് വിവാഹത്തിന് എത്തിയത്
അംബാനി കുടുംബത്തിനായി ആഭരണങ്ങള്‍ രൂപകല്‍പന ചെയ്തത് ഞങ്ങളുടെ സുഹൃത്ത് ലോറെയ്ന്‍ ഷ്വാട്സാണ്. അവരുടെ വിവാഹത്തിന് ലോറെയ്ന്‍ പോകുന്നുണ്ടെന്ന് ഞങ്ങളോട് പറഞ്ഞു. നിങ്ങളെ ക്ഷണിക്കാന്‍ അവര്‍ക്ക് താല്‍പര്യമുണ്ടെന്നും ഞങ്ങളെ അറിയിച്ചു. പിന്നെന്താ പോകാം എന്ന് ഞങ്ങള്‍ മറുപടിയും നല്‍കി
എന്നാല്‍ ആ വിവാഹം അത്ര മനോഹരമായ ഓര്‍മയല്ല സമ്മാനിച്ചത്. വിവാഹത്തിന് അണിയാന്‍ വാങ്ങിയ ഡയമണ്ട് നെക്ലേസിലെ ഒരു ഡയമണ്ട് കാണാതായതോടെ എല്ലാ സന്തോഷവും നഷ്ടപ്പെട്ടു. ഷ്വാട്സില്‍ നിന്ന് വിവാഹത്തിന് അണിയാനായി കടം വാങ്ങിയ നെക്ലേസിലെ ഒരു ഡയമണ്ട് കാണാതായി. അതൊരു വലിയ മാലയായിരുന്നു.”
”മുത്തുകളും പിയറിന്റെ ആകൃതിയിലുള്ള വലിയ ഡയമണ്ടുകളും തൂങ്ങിക്കിടക്കുന്ന ആകൃതിയിലായിരുന്നു ഡിസൈന്‍. അതില്‍ നിന്ന് ഒരു ഡയമണ്ട് വീണുപോകുകയായിരുന്നു. അത് ചിലപ്പോള്‍ ഞങ്ങളുടെ വസ്ത്രത്തില്‍ എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടായിരിക്കാം. ഡയമണ്ട് നഷ്ടപ്പെട്ട ദുഃഖത്തില്‍ ആരേയും ആലിംഗനം ചെയ്യാനും സംസാരിക്കാനും പറ്റിയില്ല” എന്നാണ് കിം കദാര്‍ഷിയന്‍ പറയുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക