World

സൗദിയിൽ ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്‌സ് ഒഴിവ്: ഇപ്പോൾ അപേക്ഷിക്കാം

Published by

റിയാദ് : സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേക്കുളള സ്റ്റാഫ് നഴ്‌സ് (വനിതകള്‍) ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ബേൺ യൂണിറ്റ്, കാർഡിയാക് ICU (പീഡിയാട്രിക്സ്), ഡയാലിസിസ്, എമർജൻസി റൂം (ER), ജനറൽ നഴ്സിങ്, ഓങ്കോളജി, ഓപ്പറേഷൻ റൂം – റിക്കവറി, ഐസിയു (ഇന്റന്‍സീവ് കെയർ യൂണിറ്റ്-അഡല്‍റ്റ്), NICU (ന്യൂബോൺ ഇന്റന്‍സീവ് കെയർ യൂണിറ്റ്), ഓപ്പറേറ്റിങ് റൂം-റിക്കവറി (ഒആർ), പീഡിയാട്രിക് ജനറൽ, PICU (പീഡിയാട്രിക് ഇന്റന്‍സീവ് കെയർ യൂണിറ്റ്), എന്നീ സ്പെഷാലിറ്റികളിലാണ് ഒഴിവുകള്‍.

നഴ്സിങ്ങില്‍ ബിഎസ്‌സി പോസ്റ്റ് ബിഎസ്‌സി വിദ്യാഭ്യാസയോഗ്യതയും സ്പെഷാലിറ്റികളില്‍ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

ഇതിനോടൊപ്പം സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷലിസ്റ്റുകളിൽ നിന്നുള്ള പ്രഫഷനൽ ക്ലാസ്സിഫിക്കേഷനും (മുമാരിസ് + വഴി), എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍, ഡേറ്റാഫ്ലോ പരിശോധന എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക.

www.norkaroots.org www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ സന്ദര്‍ശിച്ച് 2025 മാര്‍ച്ച് 29 നകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അജിത് കോളശ്ശേരി അറിയിച്ചു. ഇതിനായുളള അഭിമുഖം ഏപ്രിലില്‍ എറണാകുളത്ത് നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫിസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by