കോഴിക്കോട്: കനത്ത മഴയിൽ ഓവുചാലിലെ ഒഴുക്കിൽപെട്ട് കാണാതായയാളുടെ മൃതദേഹം കണ്ടെത്തി. അപകടം നടന്നതിന് ഏകദേശം ഒന്നര കിലോമീറ്റര്‍ അകലെയായി
മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജിന് സമീപം കോവൂർ-പാലാഴി എം.എൽ.എ റോഡിൽ മണലേരിത്താഴം കളത്തുംപൊയിൽ ശശിയാണ് മരിച്ചത്. നാട്ടുകാരാണ് മൃതദേഹം കണ്ടത്.
ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ശശിയെ കാണാതായത്. കൽപണി തൊഴിലാളിയായ ശശി വീടിനുസമീപത്തെ ബസ് സ്റ്റോപ്പിൽ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്നു. കനത്ത മഴയുടെ ശക്തി കുറഞ്ഞതിനെതുടർന്ന് എഴുന്നേറ്റ് വീട്ടിലേക്ക് പോകാനൊരുങ്ങവേ കാൽ വഴുതി ഓവുചാലിലേക്ക് വീഴുകയായിരുന്നുവെന്നാണ് പറയുന്നത്. ശക്തമായ മഴയിൽ ഓവുചാൽ നിറഞ്ഞുകവിഞ്ഞ നിലയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: