Kerala

കേരളത്തില്‍ 16നും 17നും ഇടിമിന്നലോട് കൂടിയ മഴ

കേരളത്തില്‍ മാര്‍ച്ച് 16നും 17നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ഇവിടെ മാര്‍ച്ച് 15 ശനിയാഴ്ചയും ചെറിയ തോതില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്.

Published by

തിരുവനന്തപുരം: കേരളത്തില്‍ മാര്‍ച്ച് 16നും 17നും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് മഴയ്‌ക്ക് സാധ്യത. ഇവിടെ മാര്‍ച്ച് 15 ശനിയാഴ്ചയും ചെറിയ തോതില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്.

അതേ സമയം തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഴ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് പറയുന്നു. 16നും 17നും ഇടിമിന്നലോട് കൂടിയ മഴയാണ് ഉണ്ടാവുക എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചുള്ള വീട്ടുപകരണങ്ങള്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തിനാല്‍ വീട്ടുകാര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by