കൊച്ചി: ജസ്റ്റിസ് ഫോര്‍ ഷഹബാസ് എന്ന വാട്‌സ്ആപ്പ് കൂട്ടായ്മയുടെ മറവില്‍ എസ്ഡിപിഐ പെരുമ്പാവൂരില്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നു. നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഭീകരരെ സജീവമാക്കുക ലക്ഷ്യമിട്ടാണ് സംഘടനയുടെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐ മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്നാണ് സൂചന.
പോഞ്ഞാശ്ശേരിയില്‍ നിന്ന് പെരുമ്പാവൂരിലേക്കാണ് മാര്‍ച്ച്. വയനാട് താമരശ്ശേരിയിലെ ട്യൂഷന്‍ സെന്ററിലുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട പത്താം ക്ലാസുകാരന്‍ മുഹമ്മദ് ഷഹബാസിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച്. എന്നാല്‍ മാര്‍ച്ച് സംഘടിപ്പിക്കാന്‍ തെരഞ്ഞെടുത്തത് ഇവരുടെ ശക്തികേന്ദ്രമായ പെരുമ്പാവൂരാണെന്നതില്‍ ദുരൂഹതയുണ്ട്. മാര്‍ച്ചിന്റെ മറവില്‍ ഭീകരര്‍ കലാപമുണ്ടാക്കാന്‍ സാധ്യതയെന്നാണ് വിലയിരുത്തല്‍.
പെരുമ്പാവൂര്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ ശക്തികേന്ദ്രമാണ്. ലക്ഷക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ ഇവിടെ പ്ലൈവുഡ് കമ്പനികളില്‍ ജോലി ചെയ്യുന്നു. ഇവരില്‍ ഭൂരിഭാഗവും ബംഗ്ലാദേശില്‍ നിന്നുള്ള ക്രിമിനലുകളാണ്. ജിഷ കൊലപാതകം ഉള്‍പ്പെടെ നിരവധി അക്രമങ്ങള്‍ക്ക് അറസ്റ്റിലായത് ഇക്കൂട്ടരാണ്. ഇവര്‍ക്കിടെ വന്‍ സ്വാധീനമാണ് പിഎഫ്‌ഐക്കും എസ്ഡിപിഐക്കും. മാര്‍ച്ചിന്റെ മറവില്‍ അക്രമമുണ്ടാക്കാന്‍ നീക്കമുണ്ടെന്നാണ് സൂചന. പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.
പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യം ഏറ്റെടുത്ത് അതിന്റെ മറവില്‍ ഒത്തുകൂടുകയാണ് പിഎഫ്‌ഐ ഉദ്ദേശ്യം. എസ്ഡിപിഐ അഖിലേന്ത്യ അധ്യക്ഷന്‍ എം.കെ. ഫൈസിയെ ഈ മാസം മൂന്നിന് ദല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ പൊതുവായ വിഷയങ്ങളുടെ മൂടുപടമണിഞ്ഞ് പ്രശ്‌നങ്ങളുണ്ടാക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക