Kerala

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേരളഹൗസില്‍ എത്തിയത് 12 ലക്ഷം രൂപയുടെ മാരുതി സിയാസ് കാറില്‍; കേരളത്തിലെ മന്ത്രിമാര്‍ക്ക് 33 ലക്ഷത്തിന്റെ കാര്‍

കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേരളഹൗസില്‍ മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത് 12 ലക്ഷം രൂപ വില വരുന്ന മാരുതി സിയാസ് കാറില്‍. അതേ സമയം കേരളത്തിലെ എല്ലാ മന്ത്രിമാരും സഞ്ചരിക്കുന്നത് 33 ലക്ഷം രൂപയെങ്കിലും വില വരുന്ന കിയ കാറിലാണ്.

Published by

തിരുവനന്തപുരം : കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേരളഹൗസില്‍ മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത് 12 ലക്ഷം രൂപ വില വരുന്ന മാരുതി സിയാസ് കാറില്‍. അതേ സമയം കേരളത്തിലെ എല്ലാ മന്ത്രിമാരും സഞ്ചരിക്കുന്നത് 33 ലക്ഷം രൂപയെങ്കിലും വില വരുന്ന കുറത്ത കിയ കാര്‍ണിവല്‍ കാറിലാണ്. കേരളത്തിലെ മുഖ്യമന്ത്രിയുടെ എസ്കോര്‍ട്ടിനും പൈലറ്റ് യാത്രയ്‌ക്കും ഇതുപോലെ വിലകൂടിയ കാറുകളാണ്.

ഇക്കാര്യം കേരളത്തിലെ വിവിധ ചാനലുകളില്‍ ചര്‍ച്ചയായതോടെയാണ് മോദി മന്ത്രിസഭയിലെ മിക്ക മന്ത്രിമാരും ഇതുപോലുള്ള വില കുറഞ്ഞ കാറിലാണ് യാത്ര ചെയ്യുന്നതെന്ന സത്യം വെളിപ്പെടുന്നത്. ഇതോടെ മോദി സര്‍ക്കാരിനെതിരായ ശത്രുക്കള്‍ പറഞ്ഞുപരത്തുന്ന ദുഷ്ചെലവിന്റെ മറ്റൊരു മുഖംമൂടി കൂടി അഴിഞ്ഞുവീഴുകയാണ്.

കേരളത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് മുതല്‍ നഗരസഭാ മേധാവികള്‍ക്ക് വരെയും ഇതിനേക്കാള്‍ വില കൂടിയ കാറുകള്‍ ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക