News

ആറ്റുകാല്‍ പൊങ്കാലയ്‌ക്കൊരുങ്ങി തലസ്ഥാന നഗരി; ഭക്തലക്ഷങ്ങള്‍ തിരുവനന്തപുരത്തേക്കൊഴുകുന്നു

Published by

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തലസ്ഥാന നഗരിയിലേക്ക് ഭക്തജനപ്രവാഹം. ഭക്തരെ സ്വീകരിക്കാനായി നഗരത്തില്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായിക്കഴിഞ്ഞിട്ടുണ്ട്. നഗരത്തിലെ റോഡുകളുടെ ഇരുവശങ്ങളിലും പൊങ്കാല അടുപ്പുകള്‍ നിരന്നുകഴിഞ്ഞു.
നാളെ രാവിലെ പത്തുമണിയോടെ പണ്ടാര അടുപ്പ് തെളിയുന്നതോടെ നഗരമാകെ പൊങ്കാലക്കലങ്ങള്‍ നിറയും. 9.45ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാല ചടങ്ങുകള്‍ തുടങ്ങും. 1.15നാണ് നിവേദ്യം. കേരളത്തിന്റെ വിവിധ ഭാഗങ്ങള്‍ നിന്നുള്ള സ്ത്രീകള്‍ തിരുവനന്തപുരത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പ്രത്യേക തീവണ്ടികളിലും കെഎസ്ആര്‍ടിസി ബസ്സുകളിലും സ്വകാര്യ വാഹനങ്ങളിലുമായി സ്ത്രീകളുടെ ഭക്തസംഘങ്ങള്‍ നഗരത്തിലേക്കെത്തുമ്പോള്‍ ഭക്തലഹരിയിലാണ് തലസ്ഥാനം. ഭക്തര്‍ക്ക് പൂര്‍ണ്ണ സുരക്ഷ ഒരുക്കിയതായി പോലീസ് അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയ്‌ക്ക് നാളെ പൊങ്കാല പ്രമാണിച്ച് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by