തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണയുമായി സുരേഷ് ഗോപി വീണ്ടും സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിലെത്തി. അവഹേളിച്ച സിഐടിയുക്കാരോട് പോകാന്‍ പറയെന്ന് സുരേഷ് ഗോപി പറഞ്ഞു. ആശാവര്‍ക്കര്‍മാരുടെ കേന്ദ്രവിഹിതം വര്‍ദ്ധിപ്പിക്കുമെന്ന കേന്ദ്രആരോഗ്യമന്ത്രി ജെ.പി നദ്ദയുടെ രാജ്യസഭയിലെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് ഇന്ന് രാത്രി സുരേഷ് ഗോപി സമരപ്പന്തലിലെത്തി പിന്തുണ ആവര്‍ത്തിച്ചത്. ഇക്കാര്യത്തില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രതീക്ഷിക്കണം എന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ആശാവര്‍ക്കര്‍മാരുടെ ശമ്പളം നല്‍കാത്തതില്‍ ആരാണ് കള്ളം പറയുന്നതെന്ന് മാധ്യമങ്ങള്‍ ഇനിയെങ്കിലും കണ്ടെത്തണം. ആശാവര്‍ക്കര്‍മാര്‍ക്ക് കൊടുക്കേണ്ടതെല്ലാം കേന്ദ്രസര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. യൂട്ടിെൈലെസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ അടുത്ത ഗഡു ലഭിക്കില്ല. സമരക്കാരെ അവഹേളിച്ച സിഐടിയു നേതാക്കളോട് പോകാന്‍ പറയെന്നും സുരേഷ് ഗോപി സമരം ചെയ്യുന്ന സ്ത്രീകളോട് പറഞ്ഞു.
സുരേഷ് ഗോപി നടത്തിയ ഇടപെടലുകളില്‍ സന്തോഷമുണ്ടെന്ന് സമരസമിതി പ്രതികരിച്ചു. കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വാഗതാര്‍ഹമാണെന്നും സമരസമിതി നേതാവ് വി.കെ സദാനന്ദന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക