Kerala

പാലക്കാട് സൂര്യാഘാതം ഏറ്റ് കന്നുകാലികൾക്ക് ദാരുണാന്ത്യം, ജാഗ്രതാ നിർദേശം നൽകി മൃഗസംരക്ഷണ വകുപ്പ്

Published by

പാലക്കാട്: സൂര്യാഘാതമേറ്റ് പാലക്കാട് കന്നുകാലികൾ ചത്തു. രണ്ടു പശുക്കളാണ് ചത്തത്. വടക്കഞ്ചേരി,കണ്ണമ്പ്ര എന്നിവിടങ്ങളിലാണ് സംഭവം.വയലിൽ മേയാൻ വിട്ടിരുന്ന കന്നുകാലികളാണ് ചത്തത്.

സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത് പോസ്റ്റുമോർട്ടത്തിലാണ്. ഇതേത്തുടർന്ന് മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.  പാലക്കാട് കഴിഞ്ഞ ദിവസങ്ങളിലായി 39 ഡിഗ്രി വരെ താപനില രേഖപ്പെടുത്തിയിരുന്നു.

സംസ്ഥാനത്ത് ചൂട് കൂടുന്നതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പും പൊതുജനങ്ങളുടെ ശ്രദ്ധയ്‌ക്കായി ചില നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by