വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിദേശ സഹായം വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് ഒമാനില്‍ ഉന്നതവിദ്യാഭ്യാസം നടത്തിവന്നിരുന്ന എണ്‍പതിലധികം അഫ്ഗാന്‍ പെണ്‍കുട്ടികള്‍ മാതൃരാജ്യത്തേക്കുതന്നെ മടങ്ങാനൊരുങ്ങുന്നു. യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷ്ണല്‍ ഡെവലപ്മെന്റ് (യുഎസ്എഐഡി)ന്റെ ഫണ്ട് നിര്‍ത്തലാക്കിയതോടെയാണ് അഫ്ഗാന്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയതെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തൊണ്ണൂറു ശതമാനത്തിലധികം വിദേശ സഹായ കരാറുകള്‍ ഇല്ലാതാക്കാനുള്ള ട്രംപിന്റേയും ഇലോണ്‍ മസ്‌കിന്റേയും തീരുമാനത്തെത്തുടര്‍ന്ന് അടച്ചുപൂട്ടലിന്റെ വക്കിലാണ് യുഎസ്എഐഡി.
ഒമാനില്‍ വിദ്യാഭ്യാസം നേടിയിരുന്ന വിദ്യാര്‍ത്ഥികളെ രണ്ടാഴ്ചയ്‌ക്കുള്ളില്‍ അഫ്ഗാനിലേയ്‌ക്ക് തിരികെ അയക്കുമെന്നാണ് വിവരം. അഫ്ഗാനിസ്ഥാനില്‍ വീണ്ടും അധികാരത്തിലെത്തിയ താലിബാന്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് വിദേശ സഹായത്തോടെ ഇവിടെനിന്നുള്ള വിദ്യാര്‍ത്ഥിനികള്‍ മറ്റു രാജ്യങ്ങളില്‍ വിദ്യാഭ്യാസത്തിനായി പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക